നവജിത് നാരായണൻ 
Kerala

അവസരം നൽകിയാൽ എനിക്കെന്ത് ഗുണമെന്ന് ചോദിച്ച് സംവിധായകൻ തുടയില്‍ പിടിച്ചു; ആരോപണവുമായി യുവനടൻ

'സിനിമയിൽ അവസരം നൽ‌കിയാൽ തനിക്കെന്തു ഗുണമെന്ന് തുടയിൽ പിടിച്ചുകൊണ്ട് സംവിധായകൻ ചോദിച്ചു'

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ സിനിമ രംഗത്തു നിന്നുമുള്ള നിരവധി പേർക്കെതിരെയാണ് ആരോപണങ്ങൾ ഉയരുന്നത്. ഇപ്പോഴിതാ തന്നോട് ഒരു സംവിധായകൻ മോശമായി പെരുമാറിയെന്നാരോപിച്ച് യുവനടൻ രംഗത്തെത്തിയിരിക്കുകയാണ്. സിനിമയിൽ അവസരം ചോദിച്ചപ്പോഴാണ് സംവിധായകൻ മോശമായി പെരുമാറിയതെന്ന് നവജിത് പറഞ്ഞു.

തനിക്ക് വർഷങ്ങളായി പരിചയമുള്ള സംവിധായകനാണ്. അയാളുടെ ഫ്ലാറ്റിൽ വച്ചായിരുന്നു കൂടിക്കാഴ്ച. സിനിമയിൽ അവസരം നൽ‌കിയാൽ തനിക്കെന്തു ഗുണമെന്ന് തുടയിൽ പിടിച്ചുകൊണ്ട് സംവിധായകൻ ചോദിച്ചു.

അത്തരം കാര്യങ്ങളോട് താത്പര്യമില്ലെന്ന് പറഞ്ഞെങ്കിലും അതൊന്നും അയാൾ കേട്ടതായി ഭാവിച്ചില്ലെന്നും പിന്നീട് മുഖത്തടിച്ചാണ് താനവിടെ നിന്നും പോന്നതെന്നും നവജിത് പറഞ്ഞു.

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി

ലോണിന്‍റെ പേരിൽ തർക്കം; ഭാര്യയുടെ മൂക്ക് കടിച്ചു പറിച്ച് യുവാവ്