ആകാശ് തില്ലങ്കേരിയുടെ ജീപ്പ് 'റൈഡ്': കർശന നടപടി സ്വീകരിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം 
Kerala

ആകാശ് തില്ലങ്കേരിയുടെ ജീപ്പ് 'റൈഡ്': കർശന നടപടി സ്വീകരിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം

ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കുന്നതിൽ ജാഗ്രത പുലർത്തണമെന്നും ഹൈക്കോടതി

Ardra Gopakumar

എറണാകുളം: രൂപമാറ്റം വരുത്തിയ നമ്പർ പ്ലേറ്റില്ലാത്ത ജീപ്പില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ ഗതാഗത നിയമങ്ങളെ വെല്ലുവിളിച്ച് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നടത്തിയ ജീപ്പ് യാത്രക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. നിയമങ്ങള്‍ കാറ്റില്‍പ്പറത്തി വാഹനം ഓടിക്കുന്നത് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതിയാണ്. രൂപമാറ്റം വരുത്തുന്ന വാഹനങ്ങൾ പൊതു സ്ഥലത്ത് ഉണ്ടാകാന്‍ പാടില്ല. ഇതിനെതിരെ കർശന നടപടി സ്വീകരിക്കണം. കൂടാതെ ഇത്തരം വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. എന്തും ചെയ്യാനുള്ള ലൈസന്‍സ് അല്ല വ്ലോഗിങ്. സംഭവത്തിൽ സ്വമേധയാ കേസെടുക്കുമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

വയനാട്ടിലെ പനമരം നഗരത്തിലൂടെ യാത്ര ചെയ്യുന്ന വിഡിയോ ആകാശ് തില്ലങ്കേരി തന്നെയാണ് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനത്തില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ സിനിമാ ഡയലോഗുകള്‍ അടക്കം ചേര്‍ത്താണ് ഇന്‍സ്റ്റഗ്രാം അടക്കമുള്ള സാമൂഹ മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ആകാശ് തില്ലങ്കേരി ഉപയോഗിച്ച ജീപ്പ് മലപ്പുറം മൊറയൂര്‍ സ്വദേശി സുലൈമാന്‍റേതാണെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി. നേരത്തെയും നിരവധി നിയമ ലംഘനങ്ങള്‍ക്ക് പിടിയിലായ വാഹനമാണിത്. 2021, 2023 വര്‍ഷങ്ങളിൽ ഇതേ വാഹനം വിവിധ നിയമ ലംഘനങ്ങള്‍ നടത്തിയിരുന്നു. കെഎൽ 10 ബിബി 3724 എന്ന ജീപ്പാണിത്. വാഹനത്തിന്‍റെ രജിസ്ട്രഷന്‍ നമ്പര്‍ ആകാശ് തില്ലങ്കേരി ഓടിച്ച സമയത്ത് പ്രദര്‍ശിപ്പിച്ചിരുന്നില്ല.

തൃണമൂലിന്‍റെ ചിഹ്നം സംബന്ധിച്ച തർക്കം; അന്തിമ തീരുമാനമെടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീം കോടതി

ട്രാഫിക് പിഴത്തുക അടയ്ക്കാത്തവരെ കുടുക്കാൻ വേറിട്ട നിർദ്ദേശവുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ചു; യൂട്യൂബർ അശ്വന്ത് കോക്ക് കസ്റ്റഡിയിൽ

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് സിജെപി

ഡൽഹിയിലെ ശൈത്യകാല മലിനീകരണം: ‘പിയുസി ഇല്ലെങ്കിൽ ഇന്ധനമില്ല’; 150 ഇലക്ട്രിക് ബസുകൾ കൂടി നിരത്തിലിറക്കും