സ്വർണപ്പാളി വിവാദം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി
kerala High Court
കൊച്ചി: ശബരിമലയിലെ സ്വർണപ്പാളി വിവാദം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് ഹൈക്കോടതി. എഡിജിപി എച്ച്. വെങ്കിടേശിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. ഒരുമാസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം. അന്വേഷണ റിപ്പോർട്ട് പുറത്തു വിടരുതെന്നും രഹസ്യമായിരിക്കണമെന്നും നിർദേശമുണ്ട്.