കേരള ഹൈക്കോടതി

 
file
Kerala

എംഎസ് സി കപ്പൽ മുങ്ങിയ സംഭവം‌; കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിശദമായ സത്യവാങ്മൂലം നൽകണമെന്ന് ഹൈക്കോടതി

കപ്പൽ അപകടം ഉണ്ടായാൽ സ്വീകരിക്കുന്ന പ്രോട്ടോകോൾ എന്താണെന്ന് കോടതി

Jisha P.O.

കൊച്ചി: എംഎസ് സി കപ്പൽ അപകടത്തിൽ കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. കണ്ടെയ്നറുകൾ മാറ്റാനുള്ള നടപടികൾ സ്വീകരിച്ചോയെന്നും ഇതുവരേ എന്താണ് ചെയ്തതെന്നും കോടതി ആരാഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ഉത്തരവിട്ടു.

മത്സ്യത്തൊഴിലാളികളും, ടി.എൻ. പ്രതാപനും നൽകിയ പൊതുതാൽപ്പര്യ ഹർജിയിലാണ് കോടതിയുടെ ചോദ്യങ്ങൾ. ഒരു കപ്പൽ അപകടം ഉണ്ടായാൽ സ്വീകരിക്കുന്ന പ്രോട്ടോകോൾ എന്താണെന്ന് ചോദിച്ച കോടതി ഇതുവരെ സ്വീകരിച്ച നടപടികൾ കോടതിയെ അറിയിക്കാനും ആവശ്യപ്പെട്ടു.

കൊച്ചി തീരത്തിന് 12 നോട്ടിക്കൽ മൈൽ അപ്പുറത്താണ് കപ്പൽ അപകടം നടന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിനാണ് മറുപടി പറയാൻ സാധിക്കുകയെന്നും അഭിപ്രായപ്പെട്ടു. 2025 മേയിലാണ് അറബിക്കടലിൽ എംഎസ് സി എൽസ 3 എന്ന കപ്പൽ മുങ്ങിയത്. കപ്പലിൽ നിന്ന് നിരവധി കണ്ടെയ്നറുകൾ കടലിൽ വീഴുകയും തീരത്ത് ആശങ്ക സൃഷ്ടിക്കുകയും ചെയ്തിരുന്നു. കണ്ടെയ്നറുകളിൽ അപകടകരമായ രാസവസ്തുക്കൾ ഉണ്ടായതിനെ തുടർന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശം നൽകിയിരുന്നു.

അതിർത്തിയിൽ സമാധാനം ഉറപ്പാക്കാൻ ഇന്ത്യ - ചൈന ചർച്ച

മഴ: 5 ജില്ലകളിൽ ശനിയാഴ്ച സ്കൂൾ അവധി

സൗദി - തുർക്കി - പാക്കിസ്ഥാൻ സൈനിക സഖ്യം: ഇസ്ലാമിക് നാറ്റോ?

ലോട്ടറി നറുക്കെടുപ്പ് ഫലം തത്സമയം അറിയാൻ ഭാഗ്യക്കുറി വകുപ്പിന്‍റെ ആപ്പ്

ഹോർമൂസ് തുറക്കാൻ ഇറാൻ-ഒമാൻ ധാരണ