ആഗോള അയ്യപ്പസംഗമം: ദേവസ്വംബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി

 
Kerala

ആഗോള അയ്യപ്പസംഗമം; കണക്കുകൾ ശരിയല്ല, ദേവസ്വംബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി

ഫെബ്രുവരി 27നകം വിശദീകരണം നൽകണം

Jisha P.O.

കൊച്ചി: പമ്പാതീരത്ത് ആഗോള അയ്യപ്പസംഗമം നടത്തിയതിലെ വരവുചെലവ് കണക്കുകളിൽ കണ്ടെത്തിയ പൊരുത്തക്കേടുകളിൽ തിരുവിതാംകൂർ ദേവസ്വംബോർഡും സംസ്ഥാന ഓഡിറ്റ് വകുപ്പും വിശ‌ദീകരണം നൽകണമെന്ന് ഹൈക്കോടതി. സ്വതന്ത്ര ഓഡിറ്റിങ്ങിൽ കണ്ടെത്തിയ പൊരുത്തക്കേടുകളിൽ ഫെബ്രുവരി 27നകം വിശദീകരണം നൽകാനാണ് ജസ്റ്റിസ് വി.രാജ വിജയരാഘവൻ ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവർ ഉൾപ്പെട്ട ദേവസ്വം ബെഞ്ച് ഉത്തരവിട്ടത്.

ബോർഡിന് വേണ്ടി വിജയൻ ആൻഡ് അസോസിയേറ്റ്സ് എന്ന ചാർട്ടേഡ് അക്കൗണ്ട് സ്ഥാപനമാണ് ഓഡിറ്റിങ് നടത്തിയത്. അയ്യപ്പസംഗമത്തിന്‍റെ നടത്തിപ്പ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷന് ടെൻഡറില്ലാതെ കരാർ ചെയ്തത് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അതിഥികൾക്ക് നൽകാനായി 4100 പാക്കറ്റ് വീതം അപ്പം, അരവണ, വിഭുതി, മഞ്ഞൾ, കുങ്കുമം, ആശിയശിഷ്ടം നെയ്യ്, ഒരു കിലോ ചന്ദനം എന്നിവ കരുതിയിരുന്നു. ഇവയുടെ തുക രേഖപ്പെടുത്തിയിട്ടില്ല. ഉപകരാർ കൊടുത്തതിൻറെ ബില്ലുകൾ ഓഡിറ്റിങ് നടത്തിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. ജിഎസ്ടി, ഇൻപുട്ട് ടാക്സ് ഇനങ്ങളിലും പൊരുത്തക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് കോടതി വിശജദീകരണം തേടിയത്.

ആഗോള അയ്യപ്പസംഗമം കണക്കുകൾ ശരിയല്ല ദേവസ്വംബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി

നേതൃത്വത്തിന് അതൃപ്തി; ബിജെപിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗസംഘത്തില്‍ നിന്ന് ശോഭ സുരേന്ദ്രനെ ഒഴിവാക്കി

കേന്ദ്ര സർക്കാരിന്റേത് രാജ്യത്തെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കം; മണ്ഡല പുനർനിർണയത്തിനെതിരേ പിണറായി വിജയൻ

കോടിക്കണക്കിന് ആളുകളുടെ വിശ്വാസം തെറ്റെന്ന് കോടതിക്ക് എങ്ങനെ പറയാനാവും? നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി

കൊയിലാണ്ടിയില്‍ കൈയിലിരുന്ന ഗുണ്ട് പൊട്ടിത്തെറിച്ച് പതിനാറുകാരൻ മരിച്ചു

വനിത സംവരണ ഭേദ​ഗതി ബില്ലിനെ എതിർക്കും; കോൺഗ്രസ് തീരുമാനം നേതൃയോഗത്തിൽ