പൊള്ളുന്ന ചൂട്; 12 ജില്ലകളിലും യെലോ അലർട്ട്, പാലക്കാട് 39°C വരെ ഉയരും

 
Kerala

പൊള്ളുന്ന ചൂട്; 12 ജില്ലകളിലും യെലോ അലർട്ട്, പാലക്കാട് 39°C വരെ ഉയരും

പാലക്കാട് ജില്ലയിൽ 39°C വരെ താപനില ഉയരും

നീതു ചന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്ത് പൊള്ളുന്ന ചൂട് തുടരും. ഉയർന്ന താപനിലയ്ക്കു സാധ്യതയുള്ളതിനാൽ 12 ജില്ലകളിൽ 2 ദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്ജില്ലകളിലാണ് ഞായർ തിങ്കൾ ദിവസങ്ങളിൽ (മാർച്ച് 30 & 31) യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

പാലക്കാട് ജില്ലയിൽ 39°C വരെയും,തൃശൂർ ജില്ലയിൽ 38°C വരെയും,കൊല്ലം, കോഴിക്കോട് ജില്ലകളിൽ 37°C വരെയും, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 36°C വരെയുംതാപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.വയനാട്, ഇടുക്കി ജില്ലകളിൽ 34 °C വരെ താപനില ഉയരും.

WPL: ദീപ്തി ശർമയെ യുപി വാര്യേഴ്സ് ഒഴിവാക്കി

വോട്ടർ പട്ടിക: കേരളം സുപ്രീം കോടതിയിലേക്ക്

3 കോർപ്പറേഷനുകളും 48 മുനിസിപ്പാലിറ്റികളും സ്ത്രീകൾ ഭരിക്കും

ജാതിവിവേചനം അധ്യാപകർക്കു ചേർന്നതല്ല: മന്ത്രി

മിൽമ ഉത്പന്നങ്ങൾ ഇനി ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും