ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാഗ്രത നിർദേശം

 
file
Kerala

ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാഗ്രതാ നിർദേശം

മേയ് 8 വരെ ഇടിമിന്നലോടുകൂടിയ മഴ പെയ്യുമെന്നു മുന്നറിയിപ്പ്

Ardra Gopakumar

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്ത് ചൊവ്വാഴ്ച ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

തിരുവനന്തപുരം (കാപ്പിൽ മുതൽ പൂവാർ വരെ) തീരങ്ങളിൽ രാവിലെ 5.30 മുതൽ രാത്രി 11.30 വരെയും, ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ), എറണാകുളം (മുനമ്പം എ​ഫ്എ​ച്ച് മുതൽ മറുവക്കാട് വരെ) തീരങ്ങളിൽ രാവിലെ 8.30 മുതൽ രാത്രി 11.30 വരെയും 0.3 മുതൽ 0.9 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണ സാധ്യതയുണ്ട്.

കന്യാകുമാരി തീരത്ത് ചൊവ്വാഴ്ച പുലർച്ചെ 2.30 മുതൽ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി 0.7 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കള്ളക്കടൽ പ്രതിഭാസം കാ​ര​ണം രാത്രി 11.30 വരെ കണ്ണൂർ-കാസർഗോഡ്, കൊല്ലം (ആലപ്പാട്ട്‌ മുതൽ ഇടവ വരെ), കോഴിക്കോട് (ചോമ്പാല മുതൽ രാമനാട്ടുകര വരെ), മലപ്പുറം (കടലുണ്ടിമുതൽ പാലപ്പെട്ടി വരെ) കടലാക്രമണത്തിന് സാധ്യതയുള്ള​തി​നാ​ൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.

മഴ മുന്നറിയിപ്പ്

മേയ് 6, 7, 8 തിയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം, അടുത്ത 3 മണിക്കൂറിൽ (10am - 1am) കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു

ദീപാവലിക്ക് വിറ്റത് നിരോധിച്ച കാർബൈഡ് ഗണ്ണുകൾ; 14 കുട്ടികളുടെ കാഴ്ച നഷ്ടപ്പെട്ടു

രണ്ടാം ഏകദിനം: ഇന്ത്യ 264/9

രാഷ്ട്രപതി ശബരിമലയിൽ ആചാരലംഘനം നടത്തിയെന്ന് വാട്സാപ്പ് സ്റ്റാറ്റസ്: ഡിവൈഎസ്പി പെട്ടു

ആക്രമിച്ചത് ശബരിമല പ്രശ്നം മറയ്ക്കാൻ: ഷാഫി പറമ്പിൽ

5 ലക്ഷം പേർക്കു പകരം റോബോട്ടുകളെ ജോലിക്കു വയ്ക്കാൻ ആമസോൺ