Kerala

അരിക്കൊമ്പനെ പിടികൂടണോ..??; ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് ഇടുക്കിയിൽ

കൊച്ചി: അരിക്കൊമ്പനെ മയക്കു വെടി വെച്ച് പിടികൂടണോ എന്നകാര്യത്തിൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് ഇടുക്കിയിലെത്തും. ചിന്നക്കനാൽ സന്ദർശിച്ച് വിദഗ്ധ സമിതി നാട്ടുകാരിൽ നിന്നും കാട്ടാന ശല്യത്തെക്കുറിച്ച് നേരിട്ട് വിവരങ്ങൾ ശേഖരിക്കും. ഇതിനായി 301 കോളനി, സിങ്കുകണ്ടം, പന്നിയാർ എസ്റ്റേറ്റ് എന്നീ സ്ഥലങ്ങൾ സന്ദർശിച്ചേക്കും.

ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് അരിക്കൊമ്പൻ കേസ് പരിഗണിക്കുന്നത്. കേസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ച് പരിഗണിക്കണമെന്നാവശ്യപ്പെട്ട് അറുപതോളം കർഷക സംഘടനകൾ ചീഫ് ജസ്റ്റിസിനെ സമീപിക്കും. മാസം 5 ന് ചീഫ് ജസ്റ്റിസിനെ കണ്ട് പരാതി നൽകാനാണ് തീരുമാനം.

അതേസമയം, കുങ്കിയാനകളുടെ ക്യാമ്പിന് വളരെയടുത്ത് ഇന്നലെയും 2 തവണ അരിക്കൊമ്പനെത്തിയിരുന്നു. അരിക്കൊമ്പനൊപ്പം ഒരു പിടിയാനയും രണ്ടു കുട്ടിയാനകളുമുണ്ടായിരുന്നു. കുങ്കികളെ ആക്രമിക്കാതിരിക്കാൻ വനപാലകർ പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയുമാണ് കാട്ടാനകളെ തുരത്തിയത്.

"ഫാംഡി'ക്ക് ഡിമാൻഡ്, മുഖം തിരിച്ച് സർക്കാർ

കെ.കെ. ശൈലജയെയും മഞ്ജു വാരിയരെയും അധിക്ഷേപിച്ച ഹരിഹരന്‍റെ വീടിനു നേരേ ബോംബേറ്

വൈദ്യുതി നിയന്ത്രണം നീക്കാൻ ആലോചനയുമായി കെഎസ്ഇബി

എന്‍റെ അനന്തരാവകാശികൾ രാജ്യത്തെ ജനങ്ങൾ: മോദി

മഹാരാഷ്ട്രയിൽ പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ചു