കേരള ഹൈക്കോടതി

 

file

Kerala

ശബരിമല സ്വർണക്കൊള്ള; മുൻ ദേവസ്വം ബോർഡ് സെക്രട്ടറി എസ്. ജയശ്രീയുടെ ജാമ‍്യാപേക്ഷ തള്ളി

ഹൈക്കോടതിയാണ് ജാമ‍്യാപേക്ഷ തള്ളിയത്

Aswin AM

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ നാലാം പ്രതിയായ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി എസ്. ജയശ്രീയുടെ ജാമ‍്യാപേക്ഷ തള്ളി. ജാമ‍്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമുള്ള എസ്ഐടിയുടെ വാദം അംഗീകരിച്ച് ഹൈക്കോടതിയാണ് നടപടി സ്വീകരിച്ചത്.

ആരോഗ‍്യ പ്രശ്നങ്ങളുള്ളതായും അന്വേഷണവുമായി സഹകരിക്കാമെന്നുമായിരുന്നു ജയശ്രീയുടെ നിലപാട്. നേരത്തെ മുൻ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എസ്. ശ്രീകുമാറിന്‍റെ ജാമ‍്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ജയശ്രീയുടെ ജാമ‍്യവും തള്ളിയത്.

ഇരുവർക്കും അന്വേഷണ സംഘം നോട്ടീസ് നൽകും. കേസിലെ മുഖ‍്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കു വേണ്ടി കൈമാറാൻ ഉത്തരവിറക്കിയെന്നാണ് ജയശ്രീയുടെ പേരിലുള്ള കുറ്റം.

ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി രാഹുൽ; ഉടൻ ഹർജി നൽകും

ബോംബ് ഭീഷണി; ഷാർജ - ഹൈദരാബാദ് ഇൻഡിഗോ വിമാനം വഴിതിരിച്ചുവിട്ടു

പാർട്ടി തീരുമാനത്തിൽ അഭിമാനം; നടപടി വൈകിയിട്ടില്ലെന്നും വി.ഡി സതീശൻ

ശബരിമലയിൽ വ്യാപകമായി രാസകുങ്കുമം; വിമർശിച്ച് ഹൈക്കോടതി

കാത്തിരിപ്പിന് വിട; ഓസീസ് മണ്ണിൽ ജോ റൂട്ടിന് കന്നി സെഞ്ചുറി