ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തു വിടുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു  
Kerala

ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തു വിടുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു

നിർമാതാവ് സജിമോൻ പാറയിലിന്‍റെ ഹർജിയിലാണ് ഒരാഴ്ചത്തേക്കുള്ള സ്റ്റേ.

കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തു വിടുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. ബുധനാഴ്ച മൂന്നു മണിക്ക് റിപ്പോർട്ട് പുറത്തു വിടാൻ ഇരിക്കേയാണ് ഹൈക്കോടതി നടപടി. നിർമാതാവ് സജിമോൻ പാറയിലിന്‍റെ ഹർജിയിലാണ് ഒരാഴ്ചത്തേക്കുള്ള സ്റ്റേ. സർക്കാരിനും മറ്റ് എതിർകക്ഷികൾക്കും കോടതി നോട്ടീസ് അയച്ചിട്ടുമുണ്ട്. അടുത്ത മാസം ഒന്നാം തിയതി ഹർജി വീണ്ടും പരിഗണിക്കും.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടണമെന്ന വിവരാവകാശ കമ്മിഷൻ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് നിർമാതാവ് സജിമോൻ ഹർജി സമർപ്പിച്ചിരുന്നത്.

റിപ്പോർട്ട് പുറത്തു വരുന്നത് സിനിമാ മേഖലയിലെ വ്യക്തികളുടെ സ്വകാര്യത ലംഘിക്കാൻ ഇടയാക്കും. ഇതു പോലും വെളിപ്പെടുത്തലുകൾ നടത്തിയവരുടെ ജീവന് ഭീഷണിയുണ്ടാകാൻ വരെ സാധ്യതയുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

''മാപ്പ് അർഹിക്കുന്നില്ല, മുത്തങ്ങ സമരത്തിൽ പങ്കെടുത്തവർക്ക് ഭൂമി ലഭിക്കണം''; ആന്‍റണിക്കെതിരേ സി.കെ. ജാനു

'പീഡന വീരനെ താങ്ങുന്നവനെ സൂക്ഷിക്കുക'; യൂത്ത് കോൺഗ്രസ് നേതാവിനെതിരേ പോസ്റ്ററുകൾ

ഉത്തരാഖണ്ഡ് മേഘവിസഫോടനം; അഞ്ച് പേരെ കാണാതായി

പൊലീസ് ട്രെയിനിയെ എസ്എപി ക‍്യാംപിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പ്രധാനമന്ത്രിയുടെ സിനിമ സ്കൂളുകളിൽ പ്രദർശിപ്പിക്കാൻ നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രാലയം