ഭാര്യയെ വെട്ടി പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങി മരിച്ചു

 
Kerala

ഭാര്യയെ വെട്ടി പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങി മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയിൽ

ഇബ്രാഹിമിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

Jisha P.O.

കാഞ്ഞങ്ങാട്: ഭാര്യയെ വെട്ടി പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. കടപ്പുറം ബാവ നഗർ ഇല്യാസ് നഗറിലെ ഇബ്രാഹിമിനെ(62) യാണ് വ്യാഴാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ മറിയത്തെയാണ് ഇബ്രാഹീം വെട്ടി പരുക്കേൽപ്പിച്ചത്.

നിസ്കാര പായയിൽ ചോരയിൽ കുളിച്ചു കിടക്കുന്നത് കണ്ട മറിയത്തെ അയൽവാസികളാണ് സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പ്രാർഥിക്കുന്നതിനിടെയാണ് വെട്ടി പരുക്കേൽപ്പിച്ചതെന്നാണ് വിവരം. തലയ്ക്കാണ് വെട്ടേറ്റത്.

വീട്ടുകാരും, അയൽവാസികളും പള്ളിയിലേക്ക് പോയ സമയത്തായിരുന്നു സംഭവം നടന്നത്. ഇബ്രാഹിമിനെ കാണാത്തതിനെ തുടർന്ന് അന്വേഷിക്കുന്നതിനിടയിലാണ് പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

നേതൃത്വത്തിന് അതൃപ്തി; ബിജെപിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗസംഘത്തില്‍ നിന്ന് ശോഭ സുരേന്ദ്രനെ ഒഴിവാക്കി

കേന്ദ്ര സർക്കാരിന്റേത് രാജ്യത്തെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കം; മണ്ഡല പുനർനിർണയത്തിനെതിരേ പിണറായി വിജയൻ

കോടിക്കണക്കിന് ആളുകളുടെ വിശ്വാസം തെറ്റെന്ന് കോടതിക്ക് എങ്ങനെ പറയാനാവും? നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി

കൊയിലാണ്ടിയില്‍ കൈയിലിരുന്ന ഗുണ്ട് പൊട്ടിത്തെറിച്ച് പതിനാറുകാരൻ മരിച്ചു

വനിത സംവരണ ഭേദ​ഗതി ബില്ലിനെ എതിർക്കും; കോൺഗ്രസ് തീരുമാനം നേതൃയോഗത്തിൽ