ബർഗറിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയ കോഴിക്കോട് ഹൈപ്പർ മാർക്കറ്റ് പൂട്ടിച്ചു representative image
Kerala

ബർഗറിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയ സംഭവം: കോഴിക്കോട് ഹൈപ്പർ മാർക്കറ്റ് പൂട്ടിച്ചു

ബർഗർ കഴിച്ച രണ്ട് പേർക്ക് ഛർദി ഉണ്ടായതിനെ തുടർന്ന് ചികിത്സയിലാണ്

കോഴിക്കോട് : ചിക്കൻ ബർഗറിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയ സംഭവത്തിൽ മൂഴിക്കൽ എം ആർ ഹൈപ്പർ മാർക്കറ്റ് പൂട്ടിച്ച് കോഴിക്കോട് ഭക്ഷ്യ സുരക്ഷ വിഭാഗം. തുടർ പരിശോധനക്ക് ശേഷമായിരിക്കും ഇനി തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുക.

ബർഗർ കഴിച്ച രണ്ട് പേർക്ക് ഛർദി ഉണ്ടായതിനെ തുടർന്ന് ചികിത്സയിലാണ്. ചിക്കൻ ബർ​ഗറിലാണ് പുഴുവിനെ കണ്ടെത്തിയത് . ഓൺലൈനിൽ ഓർഡർ ചെയ്താണ് രണ്ട് ബർഗർ വാങ്ങിയത്. ഒരു ബർ​ഗർ പൂർണമായി ഇരവരും കഴിച്ച ശേഷമാണ് പുഴുവിനെ കണ്ടെത്തിയത്. അടുത്തദിവസം രണ്ടു പേർക്കും ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ

വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി; പ്രതിശ്രുത വരൻ അടക്കം 8 പേർ മരിച്ചു

നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ; 5 പേർ ഐസിയുവിൽ