റാപ്പർ വേടൻ
file image
കൊച്ചി: പാട്ടിലൂടെയുള്ള രാഷ്ട്രീയ വിമർശനം തുടരുമെന്ന് റാപ്പർ വേടൻ. വിമർശിക്കാൻ സ്വാതന്ത്ര്യമുളള രാജ്യമാണിതെന്നും, ആറെ വിശ്വാസത്തിലാണ് താൻ പാട്ടുകൾ ചെയ്തതെന്നും വേടൻ പറഞ്ഞു. തന്നെ വിമർശിക്കുന്ന രാഷ്ട്രീയക്കാർ സ്വകാര്യമായി വിളിച്ച് പിന്തുണ നൽകാറുണ്ടെന്നും വേടൻ അവകാശപ്പെട്ടു.
സംഘപരിവാറിന്‍റെ ആക്രമണത്തെ ഭയമില്ലെന്നും, അത് കുറച്ച് നാളത്തേക്കേ ഉണ്ടാവുകയുളളൂവെന്നും വേടൻ പറഞ്ഞു. വിമർശനങ്ങൾ പറഞ്ഞ് മടുക്കുമ്പോൾ അവർ തന്നെ മടങ്ങിക്കോളുമെന്ന് വേടൻ കൂട്ടിച്ചേർത്തു.
തന്‍റെ വർഷങ്ങൾക്ക് മുൻപുളള പാട്ടിനെക്കുറിച്ചാണ് ഇപ്പോൾ എൻഐഎയ്ക്ക് പരാതി ലഭിച്ചിരിക്കുന്നത്. പാട്ട് ഇറങ്ങുമ്പോൾ തന്നെ അത് പ്രശ്നമാകുമെന്ന് കരിതിയതാണ്. എന്നാൽ, അത് വൈകുകയാണ് ചെയ്തതെന്നും വേടൻ പറഞ്ഞു.
കോടനാട്ടെ ഫോറസ്റ്റ് റേഞ്ച് ഓഫിസിലെത്തിയതായിരുന്നു വേടന്‍. തനിക്കെതിരേ വന്ന കേസുകൾ തന്‍റെ പരിപാടികളിൽ ബാധിച്ചിട്ടുണ്ടെന്നും, അതിനാൽ രണ്ടു മാസത്തെ ഇടവേള എടുക്കുകയാണെന്നും വേടൻ വ്യക്തമാക്കി. ജനങ്ങളുടെ സ്നേഹവും പിന്തുണയും വലിയ ഊർജമാണെന്നും അത് നൽകുന്നത് വലിയ ഉത്തരവാദിത്വമാണെന്നും വേടൻ പറഞ്ഞു.