Kerala

ആ കുഞ്ഞു പിറന്നു...;ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കളായി സഹദും സിയയും

ഇരുവരുടെയും മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റഗ്രാം പോസ്റ്റ് ഏറെ വൈറലായിരുന്നു

കോഴിക്കോട്: ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കളായി സഹദ് ഫാസിലും സിയ പവലും. കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ ഇന്ന് രാവിലെ സഹദ് കുഞ്ഞിന് ജന്മം നൽകി. 

മാർച്ച് 4 നാണ് തീയതി നിശ്ചയിച്ചിരുന്നതെങ്കിലും ഷുഗർ കൂടിയതിനെ തുടർന്ന് നേരത്തെ ആശുപത്രിയിൽ അഡ്മിറ്റ് ആവുകയായിരുന്നു.

ഇന്ന് രാവിലെ 9 മണിയോടെയാണ് കുഞ്ഞു പിറന്നത്. കുഞ്ഞിന്‍റെ ലിംഗം വെളിപ്പെടുത്താൻ താൽപര്യമില്ലെന്നു കുട്ടി വലുതാകുമ്പോൾ പറയട്ടെ എന്നുമായിരുന്നു അമ്മയായ സിയയുടെ പ്രതികരണം. 

ഇരുവരുടെയും മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റഗ്രാം പോസ്റ്റ് ഏറെ വൈറലായിരുന്നു. ഇന്നലെ സിയ ആശുപത്രിയിൽ അഡ്മിറ്റായ വിവരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നു. പിന്നാലെ ഇന്നു രാവിലെ കുട്ടിയുണ്ടായ സന്തോഷവും സിയ പങ്കു വച്ചു.

യുഎസിൽ 'അമെരിക്ക പാർട്ടി' പ്രഖ്യാപിച്ച് ഇലോൺ മസ്ക്

ഔദ്യോഗിക വസതി ഒഴിയാതെ മുൻ ചീഫ് ജസ്റ്റിസ്‌; പെട്ടെന്ന് ഒഴിയണമെന്ന് സുപ്രീം കോടതി അഡ്മിനിസ്ട്രേഷൻ

മെഡിക്കൽ കോളെജ് അപകടം: റിപ്പോർട്ട് ഉടൻ കൈമാറുമെന്ന് ജില്ലാ കലക്റ്റർ

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്