കൊച്ചിയിൽ നിന്ന് കൂടുതൽ നഗരങ്ങളിലേയ്ക്ക് ഇൻഡിഗോ 
Kerala

കൊച്ചിയിൽ നിന്ന് കൂടുതൽ നഗരങ്ങളിലേയ്ക്ക് ഇൻഡിഗോ

കൊച്ചിയിൽ നിന്ന് അന്താരാഷ്ട്ര സെക്ടറിൽ, 41 പ്രതിവാര സർവീസുകളാണ് നടത്തുക.

Ardra Gopakumar

നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡിന്‍റെ (സിയാൽ) 2024 ശൈത്യകാല സമയക്രമത്തിൽ മികച്ച കണക്റ്റിവിറ്റിയുമായി ഇൻഡിഗോ. പുതുക്കിയ സമയക്രമ പ്രകാരം പ്രതിദിനം ഏകദേശം 80 ഇൻഡിഗോ വിമാനങ്ങളാണ് വിവിധ അന്താരാഷ്ട്ര, ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലേക്കും കൊച്ചിയിലേക്കും സർവീസ് നടത്തുന്നത്.

സിയാലിന്‍റെ 2024 ശൈത്യകാല സമയക്രമത്തിൽ, ഇൻഡിഗോ കൊച്ചിയിൽ നിന്ന് അന്താരാഷ്ട്ര സെക്ടറിൽ, 41 പ്രതിവാര സർവീസുകളാണ് നടത്തുക. അബുദാബി, മസ്‌കറ്റ്, മാലി, ദോഹ, ദുബായ്, കൊളംബോ, കുവൈറ്റ് തുടങ്ങിയ പ്രധാന ആഗോള ലക്ഷ്യസ്ഥാനങ്ങളുമായാണ് പ്രധാന കണക്റ്റിവിറ്റി.

കൂടാതെ, ഡൽഹി, റായ്പൂർ, മുംബൈ, പൂനെ, അഹമ്മദാബാദ്, ഭോപ്പാൽ, ചണ്ഡീഗഡ്, കൊൽക്കത്ത, ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ്, ഗോവ, അഗത്തി, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, എന്നീ പ്രധാന നഗരങ്ങളിലേക്കും ദിവസേന സർവീസുകൾ നടത്തി വരുന്നു. 220 പ്രതിവാര സർവീസുകളാണ് ആഭ്യന്തര സെക്ടറിൽ ഇൻഡിഗോ കൊച്ചി വിമാനത്താവളത്തിൽ നിന്ന് ക്രമീകരിച്ചിട്ടുള്ളത്.

പറ്റിക്കുന്നവരെ തിരിച്ചറിയാൻ സ്ത്രീകൾക്കാവുമെന്ന് പ്രിയങ്ക ഗാന്ധി; പ്രതിപക്ഷം ഉന്നയിക്കുന്നത് തെറ്റായ കാര്യങ്ങളെന്ന് അമിത് ഷാ

'ഓക്സിജൻ നൽകാൻ പോലും ആളില്ല', ജോലിക്കിടെ കുഴഞ്ഞുവീണ കെഎസ്ഇബി ജീവനക്കാരന്‍റെ മരണം ചികിത്സ കിട്ടാതെയെന്ന് പരാതി; പ്രതിഷേധം

നിതിൻ രാജിന്‍റെ മരണം; ഡോ. റാമിനെ കോളെജിൽ നിന്ന് പുറത്താക്കി

കരാട്ടെ പരിശീലനത്തിനിടെ കുഴഞ്ഞുവീണു, 11കാരി മരിച്ചു

വീട്ടമ്മമാർക്ക് മാസം 2,500, വർഷം ആറ് സിലിണ്ടർ സൗജന്യം, ബിരുദധാരികൾക്ക് 10,000; വാഗ്ദാനങ്ങളുമായി വിജയ്