Suresh Gopi  File
Kerala

ഇന്ദിര ഗാന്ധി ഭാരതത്തിന്‍റെ മാതാവ്: സുരേഷ് ഗോപി

കെ. കരുണാകരനെ കേരളത്തിലെ കോൺഗ്രസിന്‍റെ പിതാവാ‍യാണ് താൻ കാണുന്നതെന്നും കേന്ദ്ര മന്ത്രി

MV Desk

തൃശൂർ: ഇന്ദിര ഗാന്ധിയെ ഭാരതത്തിന്‍റെ മാതാവായാണ് താൻ കാണുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂരിൽ കെ. കരുണാകരന്‍റെ വസതിയായ മുരളീമന്ദിരത്തിലെത്തി അദ്ദേഹത്തിന്‍റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പരാമർശം.

കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന പത്മജ വേണുഗോപാലും സുരേഷ് ഗോപിക്കൊപ്പമുണ്ടായിരുന്നു. കരുണാകരന്‍റെ ഭാര്യ കല്യാണിക്കുട്ടിയമ്മയുടെ സ്മൃതി മണ്ഡപത്തിലും അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി.

സന്ദര്‍ശനത്തിനു രാഷ്ട്രീയ മാനമില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.

''ലീഡര്‍ കെ. കരുണാകരനെ കേരളത്തില്‍ കോണ്‍ഗ്രസിന്റെ പിതാവായാണ് ഞാന്‍ കാണുന്നത്. ഇന്ദിര ഗാന്ധിയെ ഭാരതത്തിന്‍റെ മാതാവായി കാണുന്നതുപോലെ. കെ. കരുണാകരന്‍റെ മുന്‍ഗാമികളോടുള്ള അപമര്യാദയല്ല. പക്ഷേ, എന്‍റെ തലമുറയിലെ ഏറ്റവും ധീരനായ ഒരു ഭരണകര്‍ത്താവ് എന്ന നിലയ്ക്ക് ആരാധന ആ വ്യക്തിയോടാണ്'', സുരേഷ് ഗോപി വ്യക്തമാക്കി.

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; ജെഡിയു ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടു

ആദ‍്യം പതറി, പിന്നീട് പൊരുതി; മഹാരാഷ്ട്രയുടെ രക്ഷകനായി ജലജ് സക്സേന

ഹിജാബ് വിവാദം; നിലപാട് മയപ്പെടുത്തി വിദ്യാഭ്യാസ മന്ത്രി

ഹൃത്വിക് റോഷന്‍റെ പേരും ചിത്രവും അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് ഡൽഹി കോടതി

ഉത്തരാഖണ്ഡിൽ അജ്ഞാതപ്പനി; രണ്ടാഴ്ച്ചയ്ക്കിടെ 10 മരണം