കേരളത്തിൽ നിന്നുള്ള അന്തർ സംസ്ഥാന ബസുകൾ ചൊവ്വാഴ്ച മുതൽ പണിമുടക്കും
കൊച്ചി: കേരളത്തിൽനിന്നുള്ള അന്തർസംസ്ഥാന ബസുകൾ സമരത്തിലേക്ക്. ചൊവ്വാഴ്ച മുതൽ സർവീസ് നിർത്തിവെക്കും. കേരളത്തിൽനിന്ന് ബെംഗളൂരൂവിലേക്കും, ചെന്നൈയിലെക്കുമടക്കം സർവീസ് നടത്തുന്ന സ്ലീപർ, സെമി സ്ലീപർ ലക്ഷ്വറി ബസുകളാണ് സർവീസ് നിർത്തിവെക്കുന്നത്.
തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലെ അന്യായ നികുതിയിലും പിഴയിലും പ്രതിഷേധിച്ചാണ് സമരം. ചൊവ്വാഴ്ച വൈകിട്ട് 6 മണി മുതൽ സർവീസ് നിർത്തിവെക്കാനാണ് തീരുമാനമെന്ന് ലക്ഷ്വറി ബസ് ഓണഴ്‌സ് അസോസിയേഷൻ അറിയിച്ചു.
അഖിലേന്ത്യ പെർമിറ്റ് ഉണ്ടായിട്ടും തമിഴ്‌നാട്ടിലും കർണാടകയിലും അന്യായമായി നികുതിയാണ് ചുമത്തുന്നതെന്നും, വാഹനം പിടിച്ചെടുത്ത് പിഴ ഈടാക്കുകയാണെന്നും ലക്ഷ്വറി ബസ് ഓണേഴ്‌സ് അസോസിയേഷൻ ആരോപിച്ചു.