Kerala

മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസിനും ഇടക്കാല ജാമ്യം; കേസ് ഇന്ന് വീണ്ടും പരിഗണിക്കും

മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസിനുമെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത് ജാമ്യമില്ല വകുപ്പുപ്രകാരമാണ്

ajeena pa

കോതമംഗലം: മാത്യു കുഴൽനാടൻ എംഎൽഎയ്ക്കും എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിനും താത്കാലിക ജാമ്യം. കാട്ടാന‍യുടെ ആക്രമണത്തിൽ മരിച്ച ഇന്ദിരയുടെ മൃതദേഹവുമായി കോതമംഗലം ടൗണിൽ നടന്ന പ്രതിഷേധത്തിന്‍റെ ഭാഗമായാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.

കേസ് ഇന്ന് കോടതി വീണ്ടും പരിഗണിക്കും. കോൺഗ്രസിന്‍റെ കടുത്ത സമ്മർദ്ദത്തിന് പിന്നാലെയാണ് കോടതിയിൽ ഹാജരാക്കിയ നേതാക്കൾക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. കോതമംഗലം മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി.

അതേസമയം മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസിനുമെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത് ജാമ്യമില്ല വകുപ്പുപ്രകാരമാണ്. തിങ്കളാഴ്ച രാത്രിയോടെയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ദിരക്കും കുടുംബത്തിനും നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മാത്യു കുഴൽനാടനും എൽദോസ് കുന്നപ്പള്ളിയും ആരംഭിച്ച അനിശ്ചിതകാല ഉപവാസമരം ആരംഭിച്ചിരുന്നു. ഈ സമര പന്തലിലാണ് മാത്യു കുഴൽനാടനെ പൊലീസ് അറസ്റ്റ് ചെയ്തത്.

അട്ടപ്പാടി മധു വധക്കേസ്; 12 പ്രതികൾ‌ക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് ഹൈക്കോടതി

"രത്തൻ ഖേൽക്കറാണോ യുഡിഎഫിന് 102 സീറ്റ് മേടിച്ച് തന്നത്? ഇതിലും വലിയ തമാശയുണ്ടോ?"; മുഖ്യമന്ത്രി വി.ഡി. സതീശൻ

ഫീൽഡ് ചെയ്യുന്നതിനിടെ നെഞ്ചുവേദന, മുൻ രഞ്ജി താരത്തിന് ദാരുണാന്ത്യം

ഷുഹൈബ് വധക്കേസ്; ആകാശ് തില്ലങ്കേരി അടക്കം മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കി

സർക്കാരിന്‍റെ ശുപാർശ അംഗീകരിച്ചു; പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി