സിദ്ധാർഥന്‍റെ മരണം; സർവകലാശാലയുടെ ആഭ്യന്തര അന്വേഷണം മാർച്ച് 31 നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി

 
Kerala

സിദ്ധാർഥന്‍റെ മരണം; സർവകലാശാലയുടെ ആഭ്യന്തര അന്വേഷണം മാർച്ച് 31 നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി

കേസിലെ പ്രതികൾക്ക് മണ്ണുത്തി ക്യാംപസിൽ പ്രവേശനം അനുവദിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ സിദ്ധാർഥന്‍റെ അമ്മ സമർപ്പിച്ച ഹർജിയിലാണ് നടപടി

Namitha Mohanan

കൊച്ചി: പൂക്കോട്ട് വെറ്ററിനറി സർവകലാശാല വിദ്യാർഥിയായിരുന്ന സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട സർവകലാശാലയുടെ ആഭ്യന്തര അന്വേഷണം മാർച്ച് 31 നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. മെയ് 19 വരെ സമയം അനുവദിക്കണമെന്നായിരുന്നു സർവകലാശാലയുടെ ആവശ്യം.

കേസിലെ പ്രതികൾക്ക് മണ്ണുത്തി ക്യാംപസിൽ പ്രവേശനം അനുവദിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ സിദ്ധാർഥന്‍റെ അമ്മ സമർപ്പിച്ച ഹർജിയിലാണ് നടപടി. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് ഡിവിഷൻ ബെഞ്ച് നേരത്തെ ഉത്തരവിറക്കിയിരുന്നു. പ്രതികളുടെ പ്രവേശനം വിലക്കിയ ഇടക്കാല ഉത്തരവ് തുടരും.

പിണറായി വിജയന് മുൻതൂക്കം ഉണ്ടെന്ന് കരുതുന്നില്ല; യുഡിഎഫിന് 90 സീറ്റുകൾ വരെ ലഭിക്കുമെന്ന് കെ. മുരളീധരൻ

ഡിജെ കേട്ട് പേടിച്ച് 140 കോഴികൾ ചത്തു; പരാതിയുമായി ഉടമ

വിവാഹാഘോഷത്തിനിടെ ഭാര്യയുമായി വാക്കുതർക്കം, തടയാനെത്തിയ അച്ഛനെ മകൻ കസേരയ്ക്ക് അടിച്ചു കൊന്നു

"കോഹിനൂർ രത്‌നം ഇന്ത്യയ്ക്ക് തിരികെ നൽകണം"; ചാൾസ് രാജാവിനോട് ആവശ്യപ്പെടുമെന്ന് സൊഹ്‌റാൻ മംദാനി

മാതാപിതാക്കൾക്കൊപ്പം ഹോട്ടൽ മുറിയിൽ അവശനിലയിൽ ഒന്നര വയസുകാരൻ; കുട്ടിയെ ഏറ്റെടുത്ത് ശിശുക്ഷേമ സമിതി