മോഹന്‍ലാലിനൊപ്പം അയര്‍ലന്‍ഡ് മന്ത്രി ജാക്ക് ചേംബേഴ്‌സ്

 
Kerala

മലയാളികളുടെ സ്വകാര്യ അഹങ്കാരം യൂറോപ്പിലും താരം; മോഹന്‍ലാലുമായി കൂടിക്കാഴ്ച നടത്തി അയര്‍ലന്‍ഡ് മന്ത്രി

യൂറോപ്പിലെ സ്റ്റേജ് ഷോയുടെ ഭാഗമായി മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള സംഘം അയര്‍ലന്‍ഡില്‍ എത്തിയപ്പോഴാണ് മന്ത്രി കാണാന്‍ എത്തിയത്

Sarath Nath MS

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ നടന്‍ മോഹന്‍ലാലുമായി കൂടിക്കാഴ്ച നടത്തി അയര്‍ലന്‍ഡ് മന്ത്രി ജാക്ക് ചേംബേഴ്‌സ്. യൂറോപ്പിലെ സ്റ്റേജ് ഷോയുടെ ഭാഗമായി മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള സംഘം അയര്‍ലന്‍ഡില്‍ എത്തിയപ്പോഴാണ് മന്ത്രി കാണാന്‍ എത്തിയത്. മോഹന്‍ലാലിനെ കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മോഹന്‍ലാലിനൊപ്പമുള്ള ചിത്രം സഹിതമാണ് മന്ത്രി കുറിപ്പ്.

''കഴിഞ്ഞ ആഴ്ച അയര്‍ലന്‍ഡില്‍ എത്തിയ മോഹന്‍ലാലിനെ കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. അയര്‍ലന്‍ഡിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കായി അദ്ദേഹം തന്റെ കലാപ്രകടനം കാഴ്ചവച്ചു. അയര്‍ലന്‍ഡിലെ ഇന്ത്യന്‍ സമൂഹം നല്‍കുന്ന നല്ല സംഭാവനകളെ കുറിച്ച് അദ്ദേഹത്തോട് സംസാരിക്കാന്‍ സാധിച്ചതില്‍ സന്തോഷം''- ജാക്ക് ചേംബേഴ്‌സ് കുറിച്ചു. അയര്‍ലന്‍ഡ് പബ്ലിക് എക്‌സ്‌പെന്‍ഡിച്ചര്‍, ഇന്‍ഫ്രാസ്ട്രക്ടര്‍, പബ്ലിക് സര്‍വീസ് റിഫോം ആന്‍ഡ് ഡിജിറ്റലൈസേഷന്‍ വകുപ്പ് മന്ത്രിയാണ് ജാക്ക് ചേംബേഴ്‌സ്.

യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ പുരോഗമിക്കുകയാണ് മോഹന്‍ലാല്‍ നയിക്കുന്ന സ്റ്റേജ് ഷോ. ഗായിക കെ.എസ്. ചിത്ര, യുവതാരങ്ങളായ സ്വാസിക, സാനിയ അയ്യപ്പന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. യൂറോപ്പ് പര്യടനത്തില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞിരുന്നു.

മുത്തങ്ങ വധശ്രമക്കേസ്: ഗീതാനന്ദൻ ഉൾപ്പടെ 4 പേർ ജയിൽമോചിതരായി

കയർ തൊഴിലാളികൾക്ക് ഓണസമ്മാനമായി 2,000 രൂപ ധനസഹായം അനുവദിച്ചു

പഹൽഗാം ഭീകരാക്രമണ കേസ്; ഭീകരവാദി ഹാഫിസ് സയീദിന് എൻഐഎ സമൻസ് അയക്കും

ഒരേ ലക്ഷ‍്യത്തിനു വേണ്ടി പാർട്ടി നേതാക്കളെ വിഭജിച്ചു കാണുന്നത് പ്രതിഷേധാർഹം; വെള്ളാപ്പള്ളിക്കെതിരേ സിപിഎം

ലോക ബാഡ്മിന്‍റൺ ചാംപ‍്യൻഷിപ്പിൽ ഇന്ത‍്യയുടെ ഗായത്രി-ട്രീസ സഖ‍്യത്തിന് വെങ്കലം; ചൈനയോട് പൊരുതിതോറ്റു