രമേശ് ചെന്നിത്തല
തിരുവനന്തപുരം: കറുത്ത മുഖം മൂടിയും കൈവിലങ്ങുമിട്ട് കെഎസ്‌യു നേതാക്കളെ കോടതിയിലെത്തിച്ചത് അങ്ങേയറ്റം അപലപനീയവും തികഞ്ഞ അസംബന്ധവുമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ഈ കുട്ടികൾ രാജ്യ വിരുദ്ധരോ കൊടും കുറ്റവാളികളോ അല്ല.വിദ്യാർഥി സംഘർഷത്തിൽ അറസ്റ്റിലായ ഗണേഷ്, അൽ അമിൻ, അസ്‌ലം എന്നീ കെഎസ്‌യു നേതാക്കളെയാണ് കോടതിയെ പോലും പ്രകോപിപ്പിക്കുന്ന രീതിയിൽ കോടതിയിൽ ഹാജരാക്കിയത്.
വടക്കാഞ്ചേരി പൊലീസ് സിപിഎമ്മിന്‍റെ ഗുണ്ടാ പണി എടുക്കുകയാണേൽ നിലയ്ക്കു നിർത്താൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് അറിയാമെന്ന് മറക്കരുത്. കുന്നംകുളത്തെ പണി കേരളത്തിലെ ഒരു പൊലീസ് സ്റ്റേഷനിലും ആവർത്തിക്കാമെന്ന് കാക്കിയിട്ട ഒരു പാർട്ടി ഗുണ്ടകളും ഇനി തെറ്റിദ്ധരിക്കേണ്ട.
മര്യാദയോടെ പ്രവർത്തിച്ചില്ലെങ്കിൽ ഭരണം മാറുമ്പോൾ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും ക്രിമിനൽ പണി നടത്തുന്നവർ പെൻഷൻ വാങ്ങിച്ചു വീട്ടിലിരിക്കാമെന്ന് കരുതരുതെന്നും ചെന്നിത്തല പറഞ്ഞു.