സുരേഷ് ഗോപി, വി.എസ്. സുനിൽ കുമാർ
കൊച്ചി: തൃശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ ആരോപണവുമായി സിപിഐ നേതാവ് വി.എസ്. സുനിൽ കുമാർ. തദ്ദേശ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി തിരുവനന്തപുരം കോർപ്പറേഷനിൽ വോട്ട് ചെയ്തതിന് എതിരേയാണ് സുനിൽ കുമാർ രംഗത്തെത്തിയത്. നേരത്തെ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ തൃശൂരിലാണ് സുരേഷ് ഗോപി വോട്ട് ചെയ്തത്.
2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയും കുടുംബവും തൃശൂരില്‍ സ്ഥിരതാമസമാണെന്ന് പറഞ്ഞ് നെട്ടിശ്ശേരിയിലാണ് വോട്ട് ചെയ്തത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ അദ്ദേഹവും കുടുംബവും തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമംഗലം ഡിവിഷനിലാണ് വോട്ട് ചെയ്തത്. ഇത് എങ്ങനെയാണ് സംഭവിക്കുന്നത്? ഇതിന് ഇലക്ഷൻ കമ്മീഷനും കേന്ദ്രമന്ത്രിയും മറുപടി പറയണം.- എന്നാണ് വി.എസ്. സുനിൽ കുമാർ കുറിച്ചത്.