Actor Jagadish file image
Kerala

'വേട്ടക്കാരുടെ പേര് എന്തിന് ഒഴിവാക്കി? കുറ്റാരോപിതർ അഗ്നിശുദ്ധി വരുത്തട്ടേ..'; ജഗദീഷ്

''പല തൊഴിലിടങ്ങളിലും ഇങ്ങനെയല്ലെയെന്ന ചോദ്യം അപ്രസക്തമാണ്. ഇത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല''

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനെ പൂർണമായും സ്വാഗതം ചെയ്യുന്നുവെന്ന് താരസംഘടന അമ്മയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ജഗദീഷ്. സമഗ്രമായ അന്വേഷണം വേണം. വേട്ടക്കാരുടെ പേര് എന്തിന് ഒഴിവാക്കിയെന്നും ആരോപിതർ അഗ്നിശുദ്ധി വരുത്തട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു. അമ്മയ്ക്കോ പ്രൊഡ്യൂസേഴ്സ് അസോസിയേഷനോ ചേംബറിനോ ഇതിൽ നിന്നും ഒഴിഞ്ഞുമാറാനാകില്ല. വാതിലിൽ മുട്ടിയെന്ന് ഒരാൾ പറഞ്ഞിട്ടുണ്ടെങ്കിലും അതിനെക്കുറിച്ച് അന്വേഷിക്കണം. അല്ലാതെ ആരാണത് പറഞ്ഞതെന്നല്ല തിരിക്കേണ്ടത്. ഇതിനെയൊന്നും ഒറ്റപ്പെട്ട സംഭവമെന്ന് വിലയിരുത്തി തള്ളിക്കളയാനാവില്ലെന്നും ജഗദീഷ് പറഞ്ഞു.

പല തൊഴിലിടങ്ങളിലും ഇങ്ങനെയല്ലെയെന്ന ചോദ്യം അപ്രസക്തമാണ്. ഇത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. നാളെയും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവരുത്. അതിനാണ് നാം ശ്രമിക്കേണ്ടത്. റിപ്പോർട്ടിലെ കാര്യങ്ങളെ സമാന്യവത്ക്കരിക്കരുത്. മാത്രമല്ല, മലയാള സിനിമയിലെ വിജയിച്ച നടനോ നടിയോ മോശം വഴിയിലൂടെ വന്നവരാണെന്ന വ്യാഖ്യാനങ്ങൾ തെറ്റാണ്. അത്തരത്തിലൊരു കാര്യം ഹേമ കമ്മിറ്റി റിപ്പോർ‌ട്ടിൽ പറയുന്നില്ല. അങ്ങനെ പറഞ്ഞിരുന്നെങ്കിലത് വേദനയുണ്ടാക്കുന്നതാണെന്നും ജഗദീഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.

റിപ്പോർട്ടിലെ ചില പേജുകൾ എന്തിന് മാറ്റിയെന്നതിൽ വിശദീകരണം നൽകേണ്ടത് സർ‌ക്കാരാണ്. ഇരകളുടെ പേര് ഒഴിവാക്കാം. എന്നാൽ വേട്ടക്കാരുടെ പേര് മറച്ചുവയ്‌ക്കേണ്ട ആവശ്യമില്ല. കോടതിയിൽ സമർപ്പിച്ച പൂർണ റിപ്പോർട്ടിൽ കൂടുതൽ വിവരങ്ങളുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കണം. കോടതി എന്ത് തീരുമാനമെടുക്കുന്നോ അതിനോട് പൂർണമായും യോജിക്കും. ആരോപണ വിധേയരുടെ പേരുകൾ പുറത്തു വിടുന്നതിനോട് എതിർപ്പില്ല. അത് തെറ്റുധാരണകളെ മാറ്റാനെ സഹായിക്കൂ.

പവർ ഗ്രൂപ്പെന്നത് ആലങ്കാരികമായി ഉപയാഗിച്ച ഒരു പദമാണെന്നാണ് വിചാരിക്കുന്നത്. സിനിമ മേഖലയെ സ്വാധീനിക്കുന്ന അല്ലെങ്കിൽ നിയന്ത്രിക്കുന്ന ഒരു കൂട്ടം ആളുകളെന്നാവാം അതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും മാഫിയ ഉണ്ടെന്ന് കരുതുന്നില്ലെന്നും ജഗദീഷ് വ്യക്തമാക്കി.

ആഗോള അയ്യപ്പ സംഗമത്തിൽ രാഷ്ട്രീയ പാർട്ടികളെ ക്ഷണിച്ചേക്കില്ല; ഭക്തർക്ക് മാത്രമായി പരിമിതപ്പെടുത്തിയേക്കും

സ്വപ്നയുടെ വെളിപ്പെടുത്തൽ; കടകംപള്ളി സുരേന്ദ്രനെതിരേ കേസെടുക്കണം, ഡിജിപിക്ക് പരാതി

"വീട്ടില്‍ നിന്ന് പുറത്തുപോയാല്‍ കൊന്നിട്ടേ അടങ്ങുകയുള്ളൂ"; അതുല്യയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

കാട്ടാന കിണറ്റിൽ തന്നെ; വനംവകുപ്പിനെ വിശ്വാസമില്ലെന്ന് എംഎൽഎ, രക്ഷാദൗത്യം നിർത്തിവച്ചു

റിപ്പോർട്ടിങ് ശരിയല്ലെന്ന് നാഗാലാൻഡ് ഉപമുഖ്യമന്ത്രി; പിന്നാലെ മാധ്യമപ്രവർത്തകന് വെടിയേറ്റു