ജയറാം ഇഡിക്ക് മുന്നിൽ ഹാജരായി

 
Kerala

കള്ളത്തരം കാണിച്ചവരെ അയ്യപ്പൻ വെടുതെ വിടില്ല; ജയറാം ഇഡിക്ക് മുന്നിൽ ഹാജരായി

ശബരിമല എല്ലാവരുടെയും വികാരമാണെന്ന് ജയറാം

Jisha P.O.

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാം ഇഡിക്ക് മുന്നിൽ ഹാജരായി. ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തിൽ വ്യക്തത വരുത്താനാണ് ഇഡി ജയറാമിനെ വിളിപ്പിച്ചിരിക്കുന്നത്. ശബരിമല എല്ലാവരുടെയും വികാരമാണ്. തെറ്റ് ചെയ്തവരേ പുറത്തുകൊണ്ടുവരണമെന്നും ജയറാം പറഞ്ഞു.

കള്ളത്തരം കാണിച്ചവരെ അയ്യപ്പൻ വെറുതെവിടുമോയെന്നും ജയറാം ചോദിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി ജയറാമിന് സമൻസ് അയച്ചിരുന്നു. ഇതിൻപ്രകാരമാണ് ജയറാം കൊച്ചി ഓഫീസിൽ ഹാജരായത്.

ശബരിമലയിലെ കട്ടിളപ്പാളിയും വാതിലും ഉണ്ണികൃഷ്ണൻ പോറ്റി പല സ്ഥലത്തും കൊണ്ടുപോയി പൂജകളും പ്രാർത്ഥനകളും നടത്തിയിരുന്നു. ഇതിൽ ജയറാമിന്‍റെ ചെന്നൈയിലെ വീട്ടിലും ഇത്തരത്തിൽ പൂജ നടന്നിരുന്നു. നേരത്തെ ജയറാമിനെ എസ്ഐടിയും ചോദ്യം ചെയ്തിരുന്നു. പോറ്റിയുമായി ശബരിമലയിൽ വെച്ചുള്ള പരിചയമാണ് ഉള്ളതെന്നും തട്ടിപ്പിൽ പങ്കില്ലെന്നും ജയറാം അന്ന് മൊഴി നൽകിയിരുന്നു.പാളികൾ പൂജിച്ച മൂന്ന് ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ടെന്നും, പോറ്റി പല തവണ തന്‍റെ വീട്ടിൽ വന്നിട്ടുണ്ടെന്നും ജയറാം മൊഴി നൽകിയിട്ടുണ്ട്

കേന്ദ്ര സർക്കാരിന്റേത് രാജ്യത്തെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കം; മണ്ഡല പുനർനിർണയത്തിനെതിരേ പിണറായി വിജയൻ

കോടിക്കണക്കിന് ആളുകളുടെ വിശ്വാസം തെറ്റെന്ന് കോടതിക്ക് എങ്ങനെ പറയാനാവും? നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി

കൊയിലാണ്ടിയില്‍ കൈയിലിരുന്ന ഗുണ്ട് പൊട്ടിത്തെറിച്ച് പതിനാറുകാരൻ മരിച്ചു

വനിത സംവരണ ഭേദ​ഗതി ബില്ലിനെ എതിർക്കും; കോൺഗ്രസ് തീരുമാനം നേതൃയോഗത്തിൽ

ബിഹാർ മുഖ്യമന്ത്രിയായി സമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു