Kerala

ജെസ്ന തിരോധാനം: സിബിഐ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്ന് കോടതി

സിബിഐ അന്വേഷണം തൃപ്തികരമല്ലന്നും ശരിയായ ദിശയിൽ അന്വേഷണം നടത്തിയിട്ടില്ല എന്നുമാണു ജെയ്നയുടെ പിതാവിന്‍റെ നിലപാട്

ajeena pa

തിരുവനന്തപുരം: ജെസ്ന തിരോധാനക്കേസിൽ സിബിഐ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്ന് സിജെഎം കോടതി. ജെസ്നയുടെ പിതാവ് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. കേസ് ഈ മാസം 19 ന് വീണ്ടും പരിഗണിക്കും.

വീട്ടിൽ നിന്ന് കണ്ടെടുത്ത രക്തം പുരണ്ട വസ്ത്രം സിബിഐ പരിശോധിച്ചില്ലെന്നും ഹർജിക്കാരൻ കോടതിയിൽ പറഞ്ഞു. ജെസ്ന തിരോധാനവുമായി ബന്ധപ്പെട്ട വിവരങ്ങൾ കണ്ടെത്തുവാൻ സാധിച്ചിട്ടില്ല, ജെസ്ന മരിച്ചു വെന്നു തെളിയിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല എന്നാണ് സിബിഐയുടെ കണ്ടെത്തൽ. എന്നാൽ സിബിഐ അന്വേഷണം തൃപ്തികരമല്ലന്നും ശരിയായ ദിശയിൽ അന്വേഷണം നടത്തിയിട്ടില്ല എന്നുമാണു ജെയ്നയുടെ പിതാവിന്‍റെ നിലപാട്.

അട്ടപ്പാടി മധു വധക്കേസ്; 12 പ്രതികൾ‌ക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് ഹൈക്കോടതി

'അമ്മ'യുടെ കുടുംബയോഗത്തിന് ദല്ലാൾ നന്ദകുമാർ പ്രസിഡന്‍റാ‍യ ക്ഷേത്രം വക 75 ലക്ഷം സ്പോൺസർഷിപ്പ്; വിവാദ കരാർ പുറത്ത്

"രത്തൻ ഖേൽക്കറാണോ യുഡിഎഫിന് 102 സീറ്റ് മേടിച്ച് തന്നത്? ഇതിലും വലിയ തമാശയുണ്ടോ?"; മുഖ്യമന്ത്രി വി.ഡി. സതീശൻ

ഫീൽഡ് ചെയ്യുന്നതിനിടെ നെഞ്ചുവേദന, മുൻ രഞ്ജി താരത്തിന് ദാരുണാന്ത്യം

ഷുഹൈബ് വധക്കേസ്; ആകാശ് തില്ലങ്കേരി അടക്കം മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കി