Kerala

വനിതാ ശക്തിക്ക് തെരഞ്ഞെടുപ്പിൽ നിർണായക സ്വാധീനം; ജോസ് കെ. മാണി

കോട്ടയം: തെരഞ്ഞെടുപ്പുകളിൽ സ്ത്രീകൾക്ക് നിർണായക സ്വാധീനം ചെലുത്താനാവുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എം.പി. വനിതാ കോൺഗ്രസ്(എം)ന്റെ സ്ത്രീശക്തി സംഗമം സംസ്ഥാന കമ്മിറ്റി ഓഫിസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടന്റെ വിജയത്തിനായി വനിതാ പ്രവർത്തകർ ഒന്നടങ്കം രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വനിതകൾക്ക് വീടുകളിൽ നേരിട്ടെത്താനും സാധാരണക്കാരുമായി സംവദിക്കാനുമാകും. ഇത് വഴി നാടിന്റെ വികസനം കൃത്യമായി ആളുകളിലേയ്ക്ക് എത്തിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. വനിതാ കോൺഗ്രസ് എം ജില്ലാ പ്രസിഡണ്ട് ഷീല തോമസ് അധ്യക്ഷത വഹിച്ചു. '=

പാർട്ടി ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു, പെണ്ണമ്മ ജോസഫ്, നിർമ്മല ജിമ്മി, സിന്ധു മോൾ ജേക്കബ്, സണ്ണി തെക്കേടം, ജോസ് ടോം, വിജി എം തോമസ്, ബേബി ഉഴത്തുവാൽ, ബൈജു പുതിയിടത്തു ചാലിൽ, ആൻസി മാത്യു, മിനി സാവിയോ, റാണി ജോർജ്, ലിസി കുര്യൻ, വിജി ഫ്രാൻസിസ്, നയന ബിജു, ലീലാമ്മ ജോസഫ്, ജിജി തമ്പി, ഡാനി ജോസഫ്, എൽസമ്മ മാത്യു, ബിന്ദു മോൾ, മോളി ദേവസ്യ, നിർമ്മലാ ദിവാകരൻ എന്നിവർ പ്രസംഗിച്ചു.

മന്ത്രി സ്ഥാനത്തെ ചൊല്ലി എൻസിപിയിൽ വീണ്ടും പോര് മുറുകുന്നു

അണികൾ തള്ളിക്കയറി; ഉത്തർപ്രദേശിൽ രാഹുൽഗാന്ധിയുടെ റാലി അലങ്കോലമായി

ഒന്നാം തീയതികളിലെ ഡ്രൈ ഡേ ഒഴിവാക്കും; ഹോട്ടലിൽ ബിയറും ബാറിൽ കള്ളും വിൽക്കാൻ അനുവദിക്കും

എഎപിയെ തുടച്ചുനീക്കാൻ ബിജെപി ശ്രമിക്കുന്നു: കെജ്‌രിവാൾ

മേയർ - ഡ്രൈവർ തർക്കം: യദു ആംഗ്യം കാണിച്ചതിനു തെളിവില്ല