കെ. മുരളീധരൻ, രാഹുൽ മാങ്കൂട്ടത്തിൽ

 
Kerala

'രാഹുലിനെ ഒരു പരിപാടിയിലും കയറ്റരുതെന്ന് പറഞ്ഞിട്ടുണ്ട്, ഉദിച്ചുയരേണ്ട താരങ്ങള്‍ ഉദിക്കും അല്ലാത്തത് അസ്തമിക്കും': കെ മുരളീധരന്‍

സസ്‌പെന്‍ഷന്‍ നടപടി നേരിടുന്ന ആളുടെ നടപടിയില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തം ഇല്ലെന്നും കെ മുരളീധരൻ

MV Desk

തിരുവനന്തപുരം: പീഡന ആരോപണം നേരിടുന്ന പാലക്കാട് എംഎൽഎ കോണ്‍ഗ്രസ് സ്ഥാനാർഥികള്‍ക്കുവേണ്ടി പ്രചാരണത്തില്‍ ഇറങ്ങേണ്ടതില്ലെന്ന് കെ മുരളീധരന്‍. രാഹുലിനെ ഒരു പരിപാടിയിലും കയറ്റേണ്ടതില്ലെന്ന് പറഞ്ഞിട്ടുണ്ട്. സസ്‌പെന്‍ഷന്‍ നടപടി നേരിടുന്ന ആളുടെ നടപടിയില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തം ഇല്ലെന്നും കെ മുരളീധരൻ വ്യക്തമാക്കി.

'കോണ്‍ഗ്രസില്‍ ഇപ്പോള്‍ പാര്‍ട്ടിയിലുള്ള എംഎല്‍എമാര്‍ ആരും ഒളിവിലല്ല. എല്ലാവരും ഫീല്‍ഡിലുണ്ട്. പാര്‍ട്ടിയിലില്ലാത്ത ഞങ്ങള്‍ മാറ്റിനിര്‍ത്തിയ ആരെങ്കിലും ഒളിവിലുണ്ടെങ്കില്‍ കണ്ടുപിടിക്കേണ്ടത് പൊലീസാണ്', കെ മുരളീധരന്‍ പറഞ്ഞു.

സ്വന്തം നിലയ്ക്കാണ് രാഹുല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയത്. ഇനി അങ്ങോട്ട് കയറ്റേണ്ടെന്ന് പറഞ്ഞിട്ടുമുണ്ട് പാര്‍ട്ടി. സസ്‌പെന്‍ഷന്‍ നടപടി നേരിടുന്ന ആളുടെ നടപടിയില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തം ഇല്ല. വേണ്ട താരങ്ങള്‍ ഉദിച്ചുവരും. അല്ലാത്തത് അസ്തമിക്കും', - അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുലിനെ അനുകൂലിച്ച് മുഖപ്രസംഗം എഴുതിയ കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തോട് വിശദീകരണം ചോദിക്കില്ലെന്നും പത്രസ്വാതന്ത്ര്യം തങ്ങളുടെ പത്രത്തിനും അനുവദിച്ചിട്ടുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു.

പ്രവാസികൾ പ്രതിസന്ധിയിൽ; നിയമസഭാ തെരഞ്ഞെടുപ്പ് നീട്ടുമോ?

5 വർഷക്കാലത്തെ വേദന അവസാനിച്ചു; ഉഷ ആശുപത്രി വിട്ടു

യുദ്ധഭീതിക്കിടെ ഇറാനിൽ ഭൂചലനം; 4.3 തീവ്രത രേഖപ്പെടുത്തി

പാക്കിസ്ഥാൻ ടീമിലെ ഇന്ത‍്യൻ ചാരൻ; ബാബർ അസമിന് സോഷ‍്യൽ മീഡിയയിൽ രൂക്ഷ വിമർശനം

തിരുവനന്തപുരത്ത് അനധികൃത വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു