കെ. മുരളീധരൻ | രാഹുൽ മാങ്കൂട്ടത്തിൽ

 
Kerala

ഒതേനൻ ചാടാത്ത മതിലുകളില്ല, കോൺഗ്രസ് തെറ്റിനെ ന്യായീകരിക്കില്ല; രാഹുൽ അന്നേ രാജിവയ്ക്കേണ്ടതായിരുന്നെന്ന് മുരളീധരൻ

പുറത്താക്കലെന്ന ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയത്ത് പ്രയോഗിച്ചു

Namitha Mohanan

തിരുവനന്തപുരം : ബലാത്സംഗ കേസിൽ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായതിനു പിന്നാലെ പ്രതികരിച്ച് കെ. മുരളീധരൻ. പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആളുടെ കാര്യത്തിൽ പാർട്ടിക്ക് ഒരു ഉത്തരവാദിതത്വവും ബാധ്യതയുമില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

തെറ്റ് സംഭവച്ചതിനാലാണ് രാഹുലിനെ പുറത്താക്കിയത്. പുറത്താക്കലെന്ന ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയത്ത് പ്രയോഗിച്ചു. പുറത്താക്കിയ ആൾ രാജി വെക്കണമെന്ന് പറയാൻ പറ്റില്ലാലോ. ഒതേനൻ ചാടാത്ത മതിലുകൾ ഇല്ല. അതിന് ഞങ്ങൾക്ക് എന്തുത്തരവാദിത്തമാണുള്ളതെന്ന് മുരളീധരൻ ചോദിച്ചു.

കോൺഗ്രസ് തെറ്റുകളെ ന്യായീകരിക്കില്ല. പാർട്ടി പ്രവർത്തകർക്ക് തെറ്റ് പറ്റിയാൽ സംരക്ഷിക്കുന്ന സംസ്കാരം കോൺഗ്രസിനില്ല. രാഹുൽ അന്നേ സ്വയം രാജിവെച്ച് പോകേണ്ടതായിരുന്നുവെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

ഇറാനിൽ പ്രക്ഷോഭം പടരുന്നു; പൗരന്മാരെ ഒഴിപ്പിക്കാൻ സാധ്യത തേടി ഇന്ത്യ

ചേസ് മാസ്റ്റർ വീണ്ടും; ഇന്ത്യക്ക് ജയം

മകരവിളക്ക്: കെഎസ്ആർടിസി 1000 ബസുകൾ ഇറക്കും

3 ബിഎച്ച്കെ ഫ്ലാറ്റ് തന്നെ വേണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; പരാതിക്കാരിയുമായുള്ള ചാറ്റ് പുറത്ത്

ഗ്രീൻലാൻഡ് പിടിക്കാൻ ട്രംപിന്‍റെ നിർദേശം; മുഖം തിരിച്ച് യുഎസ് സൈന്യം