Kerala

'സിപിഎം ലീഗിനെ ക്ഷണിക്കുന്നത് ഒറ്റയ്ക്ക് ജയിക്കില്ലെന്ന വിശ്വാസം ഉള്ളതുകൊണ്ട് '

'യുഡിഎഫിന് യാതൊരു ഭയവുമില്ല. മുന്നണി ജയിക്കാൻ തങ്ങൾ പ്രാപ്തരാണ്'

MV Desk

കോഴിക്കോട്: അടുത്ത ഇലക്ഷനിൽ ഒറ്റയ്ക്ക് ജയിക്കില്ലെന്ന വിശ്വാസം ഉള്ളതുകൊണ്ടാണ് സിപിഎം ഇടയ്ക്കിടെ ലീഗിനെ ക്ഷണിക്കുന്നതെന്ന് കെ മുരളീധരൻ എം.പി. നിലവിലെ സാഹചര്യത്തിൽ യുഡിഎഫിന് യാതൊരു ഭയവുമില്ല. മുന്നണി ജയിക്കാൻ തങ്ങൾ പ്രാപ്തരാണെന്നും അദ്ദേഹം പ്രതികരിച്ചു.

യുഡിഎഫ് വിപുലീകരണം സംബന്ധിച്ച് ഇപ്പോൾ ചർച്ച നടത്തേണ്ടെന്നാണ് വി.ഡി. സതീശൻ പറഞ്ഞത്. സമാനമനസ്കരായ എല്ലാവരും ഒന്നിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. മടിയിൽ കനമുള്ളത് കൊണ്ടാണ് റോഡ് ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രി പ്രതികരിക്കാത്തതെന്നും മരളീധരൻ ആരോപിച്ചു.

എഐ ക്യാമറ വിഷയത്തിൽ തന്നെയാകും എൽഡിഎഫ് സർക്കാരിന്‍റെ പതനം. അതികാലം പ്രതിക്കാതെ ഇരിക്കാനാലില്ല. നിയമവിദഗ്ധരുമായി ചർച്ച നടത്തേണ്ടതായും കോടതിയിൽ കയറേണ്ടി വരുമെന്നും അദ്ദേഹം വിമർ‍ശിച്ചു.

ഇറാന്‍റെ കറന്‍സി കൂപ്പുകുത്തി; പ്രതിഷേധിച്ച് തെരുവിലിറങ്ങി ആയിരങ്ങള്‍

യുവതിയുടെ ദേഹത്ത് ലഹരി ഒളിപ്പിച്ച് കുഞ്ഞുമായി യാത്ര; കണ്ണൂരിൽ ദമ്പതികൾ അറസ്റ്റിൽ

കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വായ്പാ തട്ടിപ്പ് കേസ്; പി.വി. അൻവർ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവില്ല

ആലുവയിൽ ആക്രിക്കടയിൽ തീപിടിത്തം; വൻ നാശനഷ്ടം

''ക്രിസ്തുവിന്‍റെ അന്ത്യ അത്താഴത്തെ വികലമാക്കി''; കൊച്ചി ബിനാലെയിൽ പ്രദർശിപ്പിച്ച ചിത്രത്തിനെതിരേ കലക്റ്റർക്ക് പരാതി