കെ.എൻ. പണിക്കർ

 
Kerala

ചരിത്രകാരൻ കെ.എൻ. പണിക്കർ അന്തരിച്ചു

2017ൽ കേരള സാഹിത്യ അക്കാഡമി വിശിഷ്ട അംഗത്വം നൽകിയിരുന്നു.

നീതു ചന്ദ്രൻ

തിരുവനന്തപുരം: കേരള ചരിത്ര ഗവേഷണ കൗൺസിൽ സ്ഥാപക ചെയർമാനും ചരിത്രകാരനുമായ കെ.എൻ. പണിക്കർ (89) അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേരള ഹയർ എഡ്യുക്കേഷൻ കൗൺസിൽ ചെയർമാനായി പ്രവർത്തിച്ചു വരുകയായിരുന്നു. മാർക്സിസ്റ്റ് രീതിയിലുള്ള ചരിത്ര രചന നടത്തിയിരുന്ന പണിക്കർക്ക് 2017ൽ കേരള സാഹിത്യ അക്കാഡമി വിശിഷ്ട അംഗത്വം നൽകിയിരുന്നു.

ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ ചരിത്ര വിഭാഗം അധ്യാപകനായിരുന്നു. പിന്നീട് വകുപ്പു മേധാവിയായും സ്കൂൾ ഓഫ് സോഷ്യൽ സയൻസ് ഡീനായും ആർക്കൈവ്സ് ഓഫ് കണ്ടമ്പററി ഹിസ്റ്ററി ചെയർമാനായും പ്രവർത്തിച്ചു.

നിരവധി വിദേശ സർവകലാശാലകളിൽ വിസിറ്റിങ് പ്രൊഫസറായിരുന്നു. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലറായും പ്രവർത്തിച്ചു.

നാലാമത്തെ റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യയിലേക്ക്

9,400 വാട്ട്സാപ്പ് അക്കൗണ്ടുകൾ നിരോധിച്ചു

രേഖകൾ ഇല്ലാത്തതിന്‍റെ പേരിൽ സ്കൂൾ അഡ്മിഷൻ നിഷേധിക്കില്ല

എണ്ണത്തർക്കം: യുഎഇ ഒപെക് വിട്ടു

സംസ്ഥാനത്ത് ലോഡ് ഷെഡ്‌ഡിങ്; ദിവസവും അരമണിക്കൂർ വൈദ്യുതി നിയന്ത്രണം