കെ. രാധാകൃഷ്ണൻ എംപി

 
Kerala

'അമ്മയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കണം'; ഇഡി ചോദ്യം ചെയ്യലിന് കെ. രാധാകൃഷ്ണൻ ഹാജരാകില്ല

കെ. രാധാകൃഷ്ണന് ഇത് രണ്ടാം തവണയാണ് ഇഡി സമൻസ് അയച്ചിരിക്കുന്നത്.

ന്യൂഡൽഹി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡിക്ക് മുന്നിൽ ഹാജരാകാൻ കഴിയില്ലെന്ന് എംപി കെ. രാധാകൃഷ്ണൻ. അമ്മയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കേണ്ടതിനാൽ ഹാജരാകാൻ ആകില്ലെന്നാണ് എംപി ഇഡിയെ അറിയിച്ചിരിക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് ഡൽഹിയിലെ ഇഡി ഓഫിസിൽ ഹാജരാകണം എന്നായിരുന്നു നിർദേശം.

ഇമെയിൽ മുഖേനാണ് ഇഡി ഇക്കാര്യം അറിയിച്ചിരുന്നത്. കെ. രാധാകൃഷ്ണന് ഇത് രണ്ടാം തവണയാണ് ഇഡി സമൻസ് അയച്ചിരിക്കുന്നത്.

കരുവന്നൂർ തട്ടിപ്പു കേസിൽ പണം പാർട്ടി അക്കൗണ്ടുകളിലേക്ക് മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ കാലയളവിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്നു കെ. രാധാകൃഷ്ണൻ.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു