Minister K Radhakrishnan file
Kerala

''ആദിവാസികളെ ഷോക്കേസ് വസ്തുവായി കാണരുത്'', കെ. രാധാകൃഷ്ണൻ

തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ഫോക് ലോർ അക്കാദമി പരിശോധിക്കും

തൃശൂർ: കേരളീയം പരിപാടിയിൽ ആദിവാസികളെ ലിവിങ് മ്യൂസിയത്തിൽ പ്രദർശനവസ്തുക്കളാക്കിയെന്ന വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെ. രാധാകൃഷ്ണൻ. ആദിവാസികളെ ഷോകേസ് ചെയ്യാൻ പാടില്ലെന്നതാണ് തന്‍റെ അഭിപ്രായമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ഫോക് ലോർ അക്കാദമി പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.

ആദിവാസി ഗോത്രവിഭാഗങ്ങളെ പ്രദർശിപ്പിച്ചതിൽ വലിയ വിമർശനമാണ് സർക്കാരിനെതിരേ ഉയർന്നത്. പഴയ കാര്യങ്ങൾ കാണിക്കാനാണ് ഫോക് ലോർ അക്കാദമി ശ്രമിച്ചത്. താനത് കണ്ടിട്ടില്ല. നിരുപദ്രവകരമായിട്ടാണ് ചെയ്തത്. വിവിധ ഡിപ്പാർട്ടുമെന്‍റിന്‍റെ പ്രദർശനം ഉണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു. പ്രധാനപ്പെട്ട ഒന്നായിരുന്നു ഭക്ഷണ പ്രദർശനം. നല്ല പങ്കാളിത്തമുണ്ടായിരുന്നു. ആദിവാസി മരുന്ന്, വനവിഭവങ്ങൾ വിറ്റഴിക്കാനായെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍