ജി. സുധാകരൻ 
Kerala

കേരളത്തിൽ ബിജെപി അധികാരത്തിലെത്തിയേക്കും, ലീഗ് വർഗീയ കക്ഷിയല്ലെന്ന് ജി. സുധാകരൻ

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേയും സുധാകരൻ വിമർശിച്ചു

Aswin AM

ആലപ്പുഴ: കേരളത്തിൽ ബിജെപി അധികാരത്തിലെത്തിയേക്കാമെന്ന് അമ്പലപ്പുഴ നിയുക്ത എംഎൽ‌എയും മുൻ സിപിഎം നേതാവുമായ ജി. സുധാകരൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് വർധിച്ചത് ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.

ഇത്തവണ മൂന്നു സീറ്റുകൾ മാത്രമാണ് ബിജെപിക്ക് നേടാനായത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേയും സുധാകരൻ വിമർശിച്ചു.

വെള്ളാപ്പള്ളി നേരത്തെ മുതൽ മുസ്‌ലിം വിരുദ്ധത പറ‍യുന്ന ആളാണെന്നു പറഞ്ഞ സുധാകരൻ മുസ്‌ലിം ലീഗ് വർഗീയ കക്ഷിയല്ലെന്നും കൂട്ടിച്ചേർത്തു. അമ്പലപ്പുഴയിൽ ഭൂരിഭക്ഷം മുസ്‌ലിം വോട്ടുകൾ തനിക്ക് ലഭിച്ചെന്നാണ് ജി. സുധാകരന്‍റെ അവകാശവാദം.

ഓണക്കാലത്ത് ബെംഗളൂരു മലയാളികള്‍ക്ക് നാടണയാന്‍ റെയ്ല്‍വേയുടെ കൈത്താങ്ങ്; 8 സ്‌പെഷ്യല്‍ ട്രെയ്ന്‍ സര്‍വീസ് ഓഗസ്റ്റ് അവസാനം വരെ നീട്ടി

അയോധ്യയിലെ സേവനം അവസാനിച്ചു; തുടരാനില്ലെന്ന് ചമ്പത് റായി

മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദര്‍ശിച്ച് കോവളത്ത് കൊല്ലപ്പെട്ട ലാത്വിയന്‍ വനിതയുടെ സഹോദരി

'നോ ഐഡി, നോ എന്‍ട്രി'; മദ്യം വാങ്ങാന്‍ 23 വയസ്, കര്‍ശനമാക്കാന്‍ സര്‍ക്കാര്‍

ഓപ്പറേഷന്‍ തൂഫാന്‍; ഇതുവരെ പിടികൂടിയത് 30 കോടിയുടെ മയക്കുമരുന്ന്‌