Kerala

പുനഃസംഘടന പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ കെപിസിസി പ്രസിഡന്‍റായി തുടരില്ല: കെ. സുധാകരൻ

വയനാട്: പുനഃസംഘടന പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ കെപിസിസി പ്രസിഡന്‍റായി തുടരാനില്ലെന്ന് കെ. സുധാകരൻ. പ്രതീക്ഷയ്‌ക്കൊത്ത് പ്രവർത്തിക്കാനായില്ലെ. എന്നാൽ, അത് മനഃപൂർവമല്ല, സാഹചര്യങ്ങളുടെ സമ്മർദം മൂലമാണെന്നും അദ്ദേഹം പറഞ്ഞു.

പുനഃസംഘടന പൂർത്തിയാക്കാൻ കഴിയാത്തത് വലിയ പ്രശ്നമാണെന്നും എല്ലാവരും സഹകരിക്കണമെന്നും സുധാകരൻ ലീഡേഴ്‌സ് മീറ്റിൽ ആവശ്യപ്പെട്ടു. പോഷക സംഘടനകളുടെ ഭാരവാഹികളെ നിശ്ചയിക്കുന്നത് അറിയിക്കുന്നില്ലെന്നും സുധാകരൻ പരാതി ഉയർത്തി.

കെപിസിസിയുടെ രണ്ട് ദിവസത്തെ ലീഡേസ് മീറ്റിങ്ങിന് വയനാട് ബത്തേരിയിൽ തുടക്കമായി. കെ സുധാകരന്‍ എം പിയാണ് ലീഡേസ് മീറ്റില്‍ പതാക ഉയർത്തിയത്. പ്രതിനിധി സമ്മേളനം കെ സി വേണുഗോപാൽ എം പി ഉദ്ഘാടനം ചെയ്തു.

വരാനിരിക്കുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങളാണ് യോഗത്തിന്‍റെ പ്രധാന അജണ്ട. കെപിസിസി ഭാരവാഹികൾ, എംപി മാർ എംഎൽഎമാർ രാഷ്ട്രീയ കാര്യസമിതി അംഗങ്ങൾ ഡിസിസി പ്രസിഡന്‍റുമാർ എന്നിവരാണ് മീറ്റില്‍ പങ്കെടുക്കുന്നത്. പാർല്ലമെന്‍ററി കമ്മറ്റിയിൽ പങ്കെടുക്കേണ്ടതിനാൽ കെ മുരളീധരൻ വൈകിയേ എത്തുകയുള്ളു. അസൗകര്യം അറിയിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ, കെ സുധാകരന് കത്ത് നൽകി. ശശി തരൂർ എംപി അമെരിക്കയിൽ ചികിത്സയിലായതിനാൽ പങ്കെടുക്കാനാവില്ലെന്ന് നേതൃത്വത്തെ രേഖമൂലം അറിയിച്ചിട്ടുണ്ട്.

''ഞാൻ തന്നെയാണ് പ്രസിഡന്‍റ്, എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാവുന്നതേയുള്ളൂ'', കെ. സുധാകരൻ

തൃശൂരിൽ സൂര്യാഘാതമേറ്റ് പശു ചത്തു

നിക്ഷേപ തട്ടിപ്പ്: നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ കസ്റ്റഡിയിൽ

സ്വർണവിലയിൽ വീണ്ടും വർധന: ഇന്നത്തെ നിരക്കറിയാം

ബൈക്കിൽ പോകവേ യുവതിക്കു നേരെ നഗ്നതാപ്രദർശനം; മദ്രസ അധ്യാപകൻ അറസ്റ്റിൽ