കെ. സുരേന്ദ്രൻ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യമാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. ഇവിടുത്തെ അന്വേഷണം കൊണ്ട് ഒന്നും ശരിയായി തെളിയില്ലെന്നും പലരേയും രക്ഷപ്പെടുത്താൻ എസ്ഐടി ശ്രമിക്കുമെന്നും അദ്ദേഹം ആരോപിച്ചു. തങ്ങൾ ഒഴിച്ച് എല്ലാവരും എസ്ഐടിയെ ആദ്യം പുകഴ്ത്തിയിരുന്നു.
ദേവസ്വം വകുപ്പ് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത് പിന്നെയാണ് പുറത്തുവന്നത്. അതിന് ശേഷം ടീമിൽ മാറ്റം വരുത്തി.
സിപിഎം അനുകൂലികളെ അന്വേഷണടീമിൽ ഉൾപ്പെടുത്തിയെന്നും സുരേന്ദ്രൻ ആരോപിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കർദാസം പ്രധാന കുറ്റവാളിയായി വരേണ്ടതാണ്. അയാൾക്ക് ഉന്നതബന്ധം ഉണ്ടായത് ഗുണം ചെയ്തു. അന്വേഷണം അയാളിലേക്ക് എത്തുന്നില്ലെന്നും സുരേന്ദ്രൻ വിമർശിച്ചു. കോടതിയുടെ കർശന നിർദേശത്തിലാണ് പല പ്രമുഖരുടെയും അറസ്റ്റ് നടന്നതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു