K Muralidharan|K Surendran
K Muralidharan|K Surendran  
Kerala

''എല്ലായിടത്തും തോൽക്കാൻ വേണ്ടി ഇറങ്ങുന്ന ശിഖണ്ഡി'', കെ. മുരളീധരനെതിരേ കെ. സുരേന്ദ്രൻ

തിരുവനന്തപുരം: തൃശൂരിലെ യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മുരളീധരനെ ശിഖണ്ഡി എന്ന് വിശേഷിപ്പിച്ചായിരുന്നു സുരേന്ദ്രന്‍റെ വിമർശനം. എല്ലായിടത്തും തോൽക്കാൻ വേണ്ടി ഇറങ്ങുന്ന ശിഖണ്ഡിയാണ് മുരളീധരനെന്നായിരുന്നു സുരേന്ദ്രന്‍റെ വിമർശനം. സ്വന്തം മാതാവിനെ അധിക്ഷേപിച്ച കോൺഗ്രസ് പ്രവർത്തകരെ തള്ളിപ്പറയാൻ കെ. മുരളീധരൻ തയാറായില്ല. ഇടതുമുന്നണിയെ തോൽപ്പിക്കാൻ അച്ചാരം വാങ്ങിയാണ് മുരളി വന്നിരിക്കുന്നതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

അതേസമയം, കഴിഞ്ഞ ദിവസവും മുരളീധരനെതിരേ വിമർശനവുമായി കെ. സുരേന്ദ്രൻ ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഏതെങ്കിലും തെരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ മുരളീധരൻ ഒരിക്കൽ കൂടി പാർട്ടി മാറേണ്ടി വരുമെന്ന് സുരേന്ദ്രൻ കുറിച്ചിരുന്നു.

'വലിയ താത്വിക അവലോകനം ഒന്നും വേണ്ട. കെ. സി. വേണുഗോപാലിന് ആലപ്പുഴ വേണം. സുധാകരന് കണ്ണൂരും വേണം. ആലപ്പുഴയോ കണ്ണൂരോ മുസ്ളീം സ്ഥാനാർത്ഥിക്കു കൊടുക്കാനായിരുന്നു തീരുമാനം. അപ്പോൾ പിന്നെ ഏക മുസ്ളീം സ്ഥാനാർത്ഥിക്കു കൊടുക്കാൻ ബാക്കിയുള്ളത് വടകര മാത്രം. തട്ടാൻ പറ്റുന്നത് മുരളീധരനെ മാത്രം. തൃശൂർ ലോകസഭയിലും വടക്കാഞ്ചേരി അസംബ്ളിയിലും മുരളീധരൻ തോറ്റത് ചില്ലറ വോട്ടിനൊന്നുമല്ല. നേമത്ത് മലപോലെ വന്നിട്ട് കിട്ടിയതോ ചില്ലറ വോട്ടുമാത്രം. കോൺഗ്രസ്സിലെ യജമാനന്മാർക്ക് തട്ടിക്കളിക്കാനുള്ള വെറും കളിപ്പാവ മാത്രമാണ് മുരളീധരൻ. ഊതിവീർപ്പിച്ച ബലൂൺ. ഇനി ഏതെങ്കിലും തെരഞ്ഞെടുപ്പിൽ ജയിക്കണമെങ്കിൽ മുരളീധരൻ ഒരിക്കൽ കൂടി പാർട്ടി മാറേണ്ടിവരും.'- സുരേന്ദ്രൻ ഫെയ്സ് ബുക്കിൽ കുറിച്ചു.

മന്ത്രി സ്ഥാനത്തെ ചൊല്ലി എൻസിപിയിൽ വീണ്ടും പോര് മുറുകുന്നു

അണികൾ തള്ളിക്കയറി; ഉത്തർപ്രദേശിൽ രാഹുൽഗാന്ധിയുടെ റാലി അലങ്കോലമായി

ഒന്നാം തീയതികളിലെ ഡ്രൈ ഡേ ഒഴിവാക്കും; ഹോട്ടലിൽ ബിയറും ബാറിൽ കള്ളും വിൽക്കാൻ അനുവദിക്കും

എഎപിയെ തുടച്ചുനീക്കാൻ ബിജെപി ശ്രമിക്കുന്നു: കെജ്‌രിവാൾ

മേയർ - ഡ്രൈവർ തർക്കം: യദു ആംഗ്യം കാണിച്ചതിനു തെളിവില്ല