K Surendran - File Image
K Surendran - File Image 
Kerala

എൽഡിഎഫും യുഡിഎഫും വികസന ചർച്ചകളിൽ നിന്നും ഒളിച്ചോടുകയാണ്: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ എൽഡിഎഫും യുഡിഎഫും വികസന ചർച്ചകളിൽ നിന്നും ഒളിച്ചോടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.

അനാവശ്യമായ വിവാദങ്ങളുണ്ടാക്കി ജനകീയ വിഷയങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാനുള്ള പിണറായി വിജയന്‍റെ ശ്രമങ്ങളെ പിന്തുണയ്ക്കുകയാണ് വി.ഡി സതീശൻ ചെയ്യുന്നത്. നരേന്ദ്രമോദി സർക്കാർ 10 വർഷം കൊണ്ട് രാജ്യത്തും കേരളത്തിലും നടപ്പിലാക്കിയ വികസനപദ്ധതികളാണ് എൻഡിഎ ഉയർത്തുന്നത്.

എന്നാൽ ദേശീയതലത്തിൽ ഇണ്ടി മുന്നണിയുടെ ഭാഗമായി മത്സരിക്കുന്ന സിപിഎമ്മും കോൺഗ്രസും ഇവിടെ വ്യാജ ഏറ്റുമുട്ടലാണ് നടത്തുന്നത്. മോദിയുടെ ഗ്യാരണ്ടി എന്നത് ഭാവിയിൽ ചെയ്യാനുള്ള കാര്യങ്ങൾ മാത്രമല്ല കേന്ദ്രസർക്കാർ നടപ്പിലാക്കിയ കാര്യങ്ങൾ കൂടിയാണ്. ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്ഘടനയുള്ള രാജ്യമായി ഇന്ത്യ മാറി.

ഒരു എംപി പോലും ഇല്ലാതിരുന്നിട്ടും കേരളത്തിന് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സഹായം നൽകിയത് മോദി സർക്കാരാണ്. വികസനവും ജനക്ഷേമവും സ്ത്രീസമത്വവും മോദിക്ക് വെറും വാക്കുകളിലല്ല മറിച്ച് പ്രവൃത്തിയിലാണെന്ന് തെളിഞ്ഞിരിക്കുകയാണ്. എന്നാൽ കേന്ദ്രസർക്കാരിന്‍റെ ഭരണം ചർച്ചയാകാൻ ആഗ്രഹിക്കാത്ത പ്രതിപക്ഷം വർഗീയത ആളിക്കത്തിച്ച് ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

കനത്ത മഴയും മൂടൽമഞ്ഞും: കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴി തിരിച്ചുവിട്ടു

തീവ്രവാദ ബന്ധമെന്ന് സംശയം: 2 ബംഗ്ലാദേശികൾ അറസ്റ്റിൽ

വിവാഹത്തിനു പിന്നാലെ വരനെതിരേ പീഡന പരാതിയുമായി യുവതി; വീട്ടിലേക്ക് മടങ്ങിയ വധു വഞ്ചനാക്കുറ്റത്തിന് പരാതി നൽകി

ഇടവമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും: ദർശനത്തിന് വെർച്വൽ ക്യൂ ബുക്ക് ചെയ്യണം

സ്വർണവിലയിൽ ഇന്നും ഇടിവ്