ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കര്‍

 
Kerala

കാഫിർ സ്ക്രീൻ ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവിന് ജാമ‍്യമില്ല

വടകര ജുഡീഷ‍്യൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയുടെ ജാമ‍്യാപേക്ഷ തള്ളിയത്

Aswin AM

കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് കേസിലെ പ്രതിയും ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവുമായ ജിതിൻ ഭാസ്കരന്‍റെ ജാമ‍്യാപേക്ഷ തള്ളി. വടകര ജുഡീഷ‍്യൽ മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി. പ്രതിയെ രണ്ട് ദിവസത്തേക്ക് പ്രത‍്യേക അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയിൽ വിട്ടു.

സ്ക്രീൻ ഷോട്ടിന്‍റെ ഉറവിടം കണ്ടെത്താൻ ചോദ‍്യം ചെയ്യണമെന്ന് പ്രോസിക‍്യൂഷൻ ആവശ‍്യപ്പെട്ടു. എന്നാൽ ജിതിൻ ആണ് സ്ക്രീൻ ഷോട്ട് നിർമിച്ചെന്നതിന് തെളിവില്ലെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. 2024 ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെതിരേ പ്രചരിച്ചതാണ് കാഫിര്‍ സ്‌ക്രീന്‍ഷോട്ട്.

രാജസ്ഥാനിലെ 18 കൗൺസിലർമാർ 'അപ്രത്യക്ഷരായി'; ഹരിയാന പൊലീസിന്‍റെ കസ്റ്റഡിയിലെന്ന് കോൺഗ്രസ്

സ്കൂളിൽ അധ്യാപികയെ വെടിവച്ച് കൊന്നു; പിന്നാലെ പ്രതി സ്വയം വെടിയുതിർത്ത് മരിച്ചു

മുൻ എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് നടന്ന രീതിയിൽ ലോക കേരള സഭ തുടരില്ല: മുഖ്യമന്ത്രി വി.ഡി. സതീശൻ

കേരള ഡോക്യുമെന്‍ററി ഫെസ്റ്റിവൽ; ഒരു ചിത്രത്തിനും അനുമതി നിഷേധിച്ചിട്ടില്ലെന്ന് കേന്ദ്രം

സാഹിൽ വകോഡെയുടെ മരണം; ഐഐടി ബോംബെയിലെ പ്രൊഫസർക്കെതിരേ നടപടി