കക്കി- ആനത്തോട് ഡാമിന്‍റെ ഷട്ടറുകൾ തുറന്നു; ജാഗ്രതാ നിർദേശം
പത്തനംത്തിട്ട: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ കക്കി- ആനത്തോട് അണക്കെട്ടിന്‍റെ ഒരു ഷട്ടർ കൂടി ഉയർത്തി. ഡാമിന്‍റെ ഒന്നാമത്തെ ഷട്ടറാണ് 30 സെന്‍റീമീറ്റർ ഉയർത്തിയത്. അണക്കെട്ടിന്‍റെ രണ്ടും മൂന്നും ഷട്ടറുകൾ 45 സെന്‍റീമീറ്റർ വീതം ശനിയാഴ്ച തുറന്നിരുന്നു.
നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷം തിങ്കളാഴ്ച വൈകീട്ടോടെ ഡാമിന്‍റെ നാലമത്തെ ഷട്ടറും തുറക്കുമെന്നാണ് വിവരം. ഉയർന്ന തോതിൽ ജലം പുറത്തേക്ക് ഒഴുകുന്നതിനാൽ പമ്പ, കക്കാട്ടാർ എന്നിവയുടെ ഇരു തീരങ്ങളിലും ഉള്ളവർക്ക് ജാഗ്രത നിർദേശം നൽകി.