കലാഭവൻ സോബി  
Kerala

വിദേശ ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിപ്പ്: കലാഭവൻ സോബി അറസ്റ്റിൽ

ഇയാള്‍ക്കെതിരേ സമാനരീതിയിലുള്ള 25ഓളം കേസുകളുണ്ടെന്നും ഇതില്‍ ആറെണ്ണം വയനാട്ടിലാണെ

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസില്‍ കലാഭവന്‍ സോബി ജോര്‍ജ് അറസ്റ്റില്‍. സ്വിറ്റ്സര്‍ലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് പുല്‍പ്പള്ളി സ്വദേശിയില്‍ നിന്ന് മൂന്നുലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസിലാണ് സോബി ജോര്‍ജിനെ ബത്തേരി പൊലീസ് പിടികൂടിയത്. സ്വകാര്യ വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെ കൊല്ലം ചാത്തന്നൂരില്‍ നിന്നാണ് ബത്തേരി എസ്‌ഐ ശശികുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സോബി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരേ സമാനരീതിയിലുള്ള 25ഓളം കേസുകളുണ്ടെന്നും ഇതില്‍ ആറെണ്ണം വയനാട്ടിലാണെന്നും പൊലീസ് പറഞ്ഞു. വയനാട്ടില്‍ നിന്ന് മാത്രം സമാനരീതിയില്‍ 26 ലക്ഷത്തോളം രൂപ പ്രതി തട്ടിയെടുത്തെന്നാണ് പരാതിയുള്ളത്.

അതേസമയം, ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐക്ക് മൊഴി കൊടുത്തതിന് പിന്നാലെയാണ് ഇത്തരം നടപടികള്‍ തുടങ്ങിയതെന്ന് കലാഭാവന്‍ സോബി ജോര്‍ജ് പ്രതികരിച്ചു.

കണ്ടകാര്യങ്ങള്‍ ഓര്‍ത്തിരിക്കുന്നതിനാല്‍ ഇങ്ങനെ കുറേ കലാപരിപാടികള്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇതുകൊണ്ടൊന്നും ബാലഭാസ്കര്‍ കേസില്‍ നിന്ന് പിന്തിരിയുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്നും കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുന്നതിനിടെ സോബി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

വോട്ടർ പട്ടിക ക്രമക്കേട്; സുരേഷ് ഗ‍ോപിക്കെതിരേ കേസെടുക്കില്ല

'വേടനെതിരേ ഗൂഢാലോചന നടക്കുന്നു'; മുഖ‍്യമന്ത്രിക്ക് നൽകിയ പരാതി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് കൈമാറി

കൊല്ലത്ത് കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പൊലീസ് അതിക്രമങ്ങൾ നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; മുഖ‍്യമന്ത്രി മറുപടി പറഞ്ഞേക്കും

ആഗോള അയ്യപ്പ സംഗമം; പ്രതിനിധികളുടെ എണ്ണം ചുരുക്കും, രജിസ്ട്രേഷൻ അവസാനിപ്പിച്ചു