Kerala

ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു; കളമശേരി സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 7 ആയി

സ്ഫോടനം നടന്ന ഒരു മാസം പിന്നിടുമ്പോഴാണ് ഏഴാമത്തെ മരണം സംഭവിക്കുന്നത്

MV Desk

കൊച്ചി: കളമശേരി സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു.തൊടുപുഴ വണ്ടമറ്റം സ്വദേശി കെവി ജോൺ (78) ആണ് മരിച്ചത്‌. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഇതോടെ കളമശേരി സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 7 ആയി.

സ്ഫോടനം നടന്ന ഒരു മാസം പിന്നിടുമ്പോഴാണ് ഏഴാമത്തെ മരണം സംഭവിക്കുന്നത്. കളമശേരി സാമറ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിടെ ഒക്ടോബര്‍ 29 നായിരുന്ന സ്ഫോടനമുണ്ടായത്.

പിണറായിക്കെതിരേ കേസെടുക്കാൻ ഇഡി; നിയമോപദേശം തേടുമെന്ന് ചെന്നിത്തല

ആരവല്ലി മലനിരകളുടെ സംരക്ഷണം: നവംബർ 30നകം റിപ്പോർട്ട് നൽകണം

പ്രിയ വർഗീസ് കേസിൽ കണ്ണൂർ സർവകലാശാലയ്ക്കു വേണ്ടി ഹാജരായത് രണ്ട് അഭിഭാഷകർ; കോടതിയിൽ നാടകീയ രംഗങ്ങൾ

"രാഷ്‌ട്രീയ പക പോക്കൽ"; അന്വേഷണം പിണറായിയിലേക്ക് എത്തിക്കാനാണ് ഇഡിയുടെ ശ്രമമെന്ന് എം.വി. ഗോവിന്ദൻ

വനിതാ ജീവനക്കാർ മാറി നിൽക്കണമെന്ന് ഹൈന്ദവ സംഘം; ഐഫൽ ഗോപുരം അടച്ചിട്ടു, പ്രതിഷേധം