കണ്ണൻ പട്ടാമ്പി
കൊച്ചി: മേജർ രവിയുടെ സഹോദരനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു അന്ത‍്യമെന്ന് മേജർ രവി സമൂഹമാധ‍്യമത്തിലൂടെ അറിയിച്ചു.
തിങ്കളാഴ്ച വൈകിട്ടോടെയാണ് സംസ്കാരം. പുലിമുരുകൻ, കീർത്തിചക്ര, ഒടിയൻ, വെട്ടം, ക്രേസി ഗോപാലൻ, അനന്തഭദ്രം, തന്ത്ര, കാണ്ഡഹാർ, തുടങ്ങി അനവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.