Kerala

മകനെ ജാമ്യത്തിലിറക്കാൻ വന്ന അമ്മയെ ആക്രമിച്ച സംഭവം; കണ്ണൂർ എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ

കണ്ണൂർ: മകനെ ജാമ്യത്തിലിറക്കാൻ വന്ന അമ്മയോട് മോശമായി പെരുമാറിയ കണ്ണൂർ എസ്എച്ച്ഒ കെ വി സ്മിതേഷിനെ സസ്പെന്‍റ് ചെയ്തു. സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പ്രാഥമിക പരിശോധനയിൽ എസ്എച്ച്ഒ മദ്യപിച്ചിരുന്നതായി കണ്ടെത്തിയെന്ന് സിറ്റി പൊലീസ് കമ്മീഷണർ അജിത്ത് കുമാർ പറഞ്ഞു.

ധർമ്മടം പൊലീസ് കസ്റ്റഡിയിലെടുത്ത അനിൽകുമാറിനെ ജാമ്യത്തിലിറക്കാനായി സ്റ്റേഷനിലെത്തിയ അമ്മയ്ക്കും സഹോദരനും എതിരെയാണ് എസ്എച്ചഒ മോശമായി പെരുമാറിയത്. വയോധികയെ അസഭ്യം പറയുകയും ഇവർ വന്ന വാഹനത്തിന്‍റെ ചില്ല് തകർക്കുകയും ചെയ്തെന്നാണ് പരാതി. കൂടാതെ അമ്മയെ തള്ളിയിട്ടതായും കുടുംബം ആരോപിക്കുന്നു. മദ്യപിച്ച് മറ്റൊരു വാഹനത്തിൽ തട്ടിയെന്ന പരാതിയിലാണ് അനിൽ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ബലാത്സംഗത്തിന് ഇരയായി ഗർഭിണിയാവുന്ന സംഭവങ്ങളിൽ ഗർഭഛിദ്രം: ഹൈക്കോടതിയുടെ നിർണായക നിരീക്ഷണം

കോഴിക്കോട് പത്ത് വയസുകാരനെ പീഡനത്തിന് ഇരയാക്കി: സീനിയർ വിദ്യാർഥികൾക്കെതിരേ കേസ്

ഗുസ്തി താരം ബജ്റംഗ് പൂനിയക്ക് നാഡയുടെ വിലക്ക്

ലാവലിൻ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും: അന്തിമവാദത്തിനായി ലിസ്റ്റ് ചെയ്തു

ഡ്രൈവിങ്ങിനിടെ ഒരുമണിക്കൂറോളം ഫോണിൽ സംസാരിച്ചു: യദുവിനെതിരേ പൊലീസ് റിപ്പോർട്ട്