.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
കൊച്ചി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിയെ മൂന്നുമാസത്തേക്ക് കേരളത്തിലേക്ക് കൊണ്ടുപോകാനുള്ള ചെലവ് താങ്ങാനാവില്ലെന്ന് കർണാടക പൊലീസ്. 20 പൊലീസ് ഉദ്യോഗസ്ഥർ അനുഗമിക്കാൻ ശരാശരി ഒരു കോടി രൂപചെലവു വരുമെന്ന് കർണാടക പൊലീസ് അറിയിച്ചു. ഇതേ തുടർന്ന് മദനി സുപ്രിം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
ജാമ്യ വ്യവസ്ഥയിലെ ഇളവ് അട്ടിമറിയ്ക്കാനുള്ള ശ്രമമാണിതെന്ന് മദനിയുടെ മകൻ സലാഹുദ്ദീൻ അയ്യൂബി ആരോപിച്ചു. ഏത് നില വരെയും നിയമപരമായി പോകും. മദനിക്ക് ഏറെ ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്നും മകൻ അറിയിച്ചു.
രോഗബാധിതനായ പിതാവിനെ കാണാൻ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി മദനി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് കോടതി അദ്ദേഹത്തിന് കേരളത്തിലേക്ക് പോകാൻ അനുമതി നൽകിയത്. കർശനമായ ജാമ്യവ്യവസ്ഥകൾ പാലിക്കണമെന്നും. കർണാടക പൊലീസിന്റെ അകമ്പടിയോടെയാണ് വരേണ്ടതെന്നും അതിനുള്ള ചെലവ് സ്വന്തം നിലയ്ക്കു വഹിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
ബംഗളൂരു സ്ഫോടന കേസിന്റെ വിചാരണയിൽ അന്തിമവാദം പൂർത്തിയായ സാഹചര്യത്തിൽ മദനി ബംഗളൂരുവിൽ തന്നെ തുടരേണ്ടതുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം. നേരത്തെ മദനിക്ക് ജാമ്യം ലഭിച്ചപ്പോൾ ഒരു കാരണവശാലും ബംഗളൂരു വിട്ടുപോകരുതെന്ന് സുപ്രിം കോടതി നിർദേശിച്ചിരുന്നു.