കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: പ്രതികളുടെ മുൻകൂർ ജാമ‍്യാപേക്ഷ തള്ളി

 
Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: പ്രതികളുടെ മുൻകൂർ ജാമ‍്യാപേക്ഷ തള്ളി

ജസ്റ്റിസ് എ. അമാനുള്ള അധ‍്യക്ഷനായ ബെഞ്ചിന്‍റെതാണ് നടപടി

Aswin AM

ന‍്യൂഡൽഹി: തൃശൂർ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ മുൻകൂർ ജാമ‍്യാപേക്ഷ തള്ളി. സുപ്രീം കോടതി ജസ്റ്റിസ് എ. അമാനുള്ള അധ‍്യക്ഷനായ ബെഞ്ചിന്‍റെതാണ് നടപടി. 2006 മുതൽ 2011 വരെ ബാങ്കിന്‍റെ ഡയറക്റ്റർ ബോർഡ് അംഗങ്ങളായ ഏഴ് പ്രതികളുടെ ജാമ‍്യാപേക്ഷയാണ് തള്ളിയത്.

കേസിൽ പങ്കാളികളായവരുടെ 57.75 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് കണ്ടുകെട്ടിയിരുന്നു.

കേരളം, തമിഴ്നാട്, കർണാടക, എന്നീ സംസ്ഥാനങ്ങളിലെ 117 വസ്തുവകകൾ കണ്ടുകെട്ടിയതിൽ ഉൾപ്പെടും. സിപിഎം തൃശൂർ മുൻ ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, മുൻ മന്ത്രി എ.സി. മൊയ്തീൻ, എംപി കെ. രാധാകൃഷ്ണൻ, എന്നിവരെ പ്രതികളാക്കികൊണ്ടായിരുന്നു ഇഡി കുറ്റപത്രം സമർപ്പിച്ചത്. 180 കോടി രൂപ തട്ടിപ്പിലൂടെ പ്രതികൾ സ്വന്തമാക്കിയെന്നായിരുന്നു കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്.

ബംഗാളിൽ നാടകീയ രംഗങ്ങൾ; ഇഡി റെയ്ഡിനിടെ പ്രതിഷേധവുമായി മമത ബാനർജി

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തോൽവി; ക്വാർട്ടർ ഫൈനൽ കാണാതെ ടൂർണമെന്‍റിൽ നിന്ന് പുറത്തായി

ആലപ്പുഴയിൽ നാലു വർഡുകളിൽ വീണ്ടും പക്ഷിപ്പനി

ഒരോവറിൽ സർഫറാസ് അടിച്ചെടുത്തത് 30 റൺസ്; എന്നിട്ടും മുംബൈ തോറ്റു

ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന കാറും വാനും കൂട്ടിയിടിച്ച് 2 മരണം; 6 പേർക്ക് പരുക്ക്