കാസർഗോഡ് മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; അച്ഛൻ അറസ്റ്റിൽ
symbolic image
കാസർഗോഡ്: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അച്ഛൻ അറസ്റ്റിൽ. കാസർഗോഡ് കാഞ്ഞങ്ങാടാണ് സംഭവം. സംഭവത്തിൽ കുടക് സ്വദേശിയായ 45 വയസുകാരനായ അച്ഛനെ ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു.
വയർ വേദനയും നടുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് 13 വയസുകാരി ആശുപത്രിയിലെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ പെൺകുട്ടി നാലു മാസം ഗർഭിണിയാണെന്നു വ്യക്തമായി. സംശയം തോന്നിയ ഡോക്റ്റർമാർ ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
മാസങ്ങൾക്കു മുൻപ് തന്നെ അച്ഛൻ പീഡിപ്പിച്ചെന്നും, പുറത്തു പറയരുതെന്ന് പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തിയെന്നും കുട്ടി പൊലീസിനു മൊഴി നൽകി. കുട്ടിയുടെ മൊഴി അനുസരിച്ച് അച്ഛനെതിരേ പോക്സോ നിയമപ്രകാരം കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.