KB Ganesh Kumar file
Kerala

ആറേഴ് മാസത്തിനുള്ളില്‍ കെഎസ്ആര്‍ടിസിയെ കുരുക്കിലിടും, എല്ലാം വിരൽത്തുമ്പിലാക്കും: ഗണേഷ് കുമാര്‍

ഇവിടെ ലൈസന്‍സ് ടു ഡ്രൈവ് അല്ല, ലൈസന്‍സ് ടു കില്‍ ആണെന്നും മന്ത്രി

തിരുവനന്തപുരം: ആറേഴ് മാസത്തിനുള്ളില്‍ കെഎസ്ആര്‍ടിസിയെ കുരുക്കിലിടുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. അഴിമതി ഇല്ലാതാക്കും. എല്ലാം വിരൽത്തുമ്പിലാക്കും. എന്നാലേ കെഎസ്ആര്‍ടിസി രക്ഷപ്പെടൂ- അദ്ദേഹം പറഞ്ഞു. ഇവിടെ ലൈസന്‍സ് ടു ഡ്രൈവ് അല്ല, ലൈസന്‍സ് ടു കില്‍ ആണ്. ഗള്‍ഫില്‍ അപകടം സംഭവിച്ച് ഒരാള്‍ മരണപ്പെട്ടാല്‍ വാഹനം ഓടിക്കുന്നയാള്‍ ജയിലിലാകും. ബ്ലഡ് മണി കൊടുത്താലേ ഇറങ്ങാന്‍ കഴിയൂ. എല്ലാ രാജ്യങ്ങളിലും നിയമം കര്‍ശനമാണ്. എന്നാല്‍ ഇവിടെ അങ്ങനെയല്ല- ലൈസൻസ് പരിഷ്കരണത്തെ ന്യായീകരിച്ച് അദ്ദേഹം പറഞ്ഞു.

കെഎസ്ആര്‍ടിസിയില്‍ ജിപിഎസ് വച്ചിട്ടുണ്ട്. എന്നാല്‍ ഒരു ഉപയോഗവുമില്ല. ടെസ്റ്റ് സമയത്ത് ആര്‍ടിഒ കാണാന്‍ വേണ്ടി മാത്രമാണ് ജിപിഎസ്. വിദേശത്ത് പോകുമ്പോള്‍ ടെക്‌നോളജികള്‍ കണ്ടുവയ്ക്കും. ഇവിടെ അതേപടി കോപ്പിയടിക്കും.

അതാണ് സംഭവിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ തലപ്പത്ത് ഒരാള്‍ ഇരിക്കുമ്പോള്‍ ഒരാശയം, മറ്റൊരാള്‍ വരുമ്പോള്‍ മറ്റൊന്ന് എന്ന രീതി മാറും. ഇതെല്ലാം ചെയ്തിട്ടേ പോകൂവെന്നും മന്ത്രി പറഞ്ഞു.

അതിതീവ്ര മഴ; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

കോഴിക്കോട്ട് കനത്തമഴ; പൂഴിത്തോട് മേഖലയിൽ ഉരുൾപൊട്ടിയതായി സംശയം, കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

കനത്ത മഴ; 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി

ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികം18ന്; പുതുപ്പള്ളിയിൽ രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും

പണിമുടക്ക് ദിനത്തില്‍ കെഎസ്ആര്‍ടിസിക്ക് നഷ്ടം 4.7 കോടി രൂപ‌