KB Ganesh Kumar 
Kerala

'കേ​രളത്തിലെ മുക്കിലും മൂലയിലും പൊതു ഗതാഗ​തം കൊണ്ടുവരും'; കെ.ബി. ഗണേഷ് കുമാർ

പ​ഞ്ചാ​യത്ത്- ജില്ലാ പഞ്ചായത്ത്- ത്രിതല പഞ്ചായത്തിലെ ചെറിയ റോഡുകൾ വരെ ഉൾപ്പെടുത്തുക്കൊണ്ട് ജനകീയമായി കേരളത്തിൽ പൊതു​ഗ​താഗത സംവിധാനം ഏർപ്പെടുത്തുകയാണ് ലക്ഷ്യം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ മു​ക്കി​ലും മൂ​ല​യി​ലും പൊ​തു ഗ​താ​ഗ​തം കൊ​ണ്ടു​വ​രു​മെ​ന്നു പു​തി​യ ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ. ഇ​ട​വ​ഴി​ക​ളേ​യും ഉ​ൾ​പ്പെ​ടു​ത്തി രാ​ജ്യ​ത്ത് ഇ​തു​വ​രെ കാ​ണാ​ത്ത ഗ​താ​ഗ​ത സം​സ്കാ​രം കൊ​ണ്ടു വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്ത്- ജി​ല്ലാ പ​ഞ്ചാ​യ​ത്ത്- ത്രി​ത​ല പ​ഞ്ചാ​യ​ത്തി​ലെ ചെ​റി​യ റോ​ഡു​ക​ൾ വ​രെ ഉ​ൾ​പ്പെ​ടു​ത്തു​ക്കൊ​ണ്ട് ജ​ന​കീ​യ​മാ​യി കേ​ര​ള​ത്തി​ൽ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ക​യാ​ണ് ല​ക്ഷ്യം. ഇ​ന്ത്യ​യി​ൽ മ​റ്റെ​വി​ടെ​യും കാ​ണാ​ത്ത ത​ര​ത്തി​ൽ പ​രി​ഷ്കാ​രം കൊ​ണ്ടു​വ​രും.

'മു​ഖ്യ​മ​ന്ത്രി​യു​മാ​യി അ​ൽ​പ​നേ​രം സം​സാ​രി​ച്ചു. ഞാ​ൻ എ​ല്ലാം പ​ഠി​ച്ച ശേ​ഷം കാ​ണാ​മെ​ന്ന് അ​ദ്ദേ​ഹം പ​റഞ്ഞു. ഞാ​ൻ അ​ദ്ദേ​ഹ​ത്തി​ന് വ​ശ​ദ​മാ​യൊ​രു പ്രൊ​പ്പോ​സ​ൽ കൊ​ടു​ത്തു. അ​ത് അ​ദ്ദേ​ഹം അം​ഗീ​ക​രി​ച്ചാ​ൽ, ഇ​ന്ത്യാ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പൊ​തു​ഗ​താ​ഗ​ത സം​സ്കാ​ര​ത്തി​ന് തു​ട​ക്കം കു​റി​ക്കാ​ൻ ന​മു​ക്കു ക​ഴി​യും. ന​മ്മ​ൾ ചി​ന്തി​ക്കാ​ത്ത ത​ര​ത്തി​ലു​ള്ള ജ​ന​കീ​യ പ​രി​ഷ്കാ​ര​മാ​ണ്. മു​മ്പ് ട്രാ​ൻ​സ്പോ​ർ​ട്ട് മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ ഈ ​ന​ട​പ​ടി​ക്ക് വേ​ണ്ടി ഞാ​നൊ​രു ഉ​ത്ത​ര​വി​റ​ക്കി. പ​ക്ഷെ ഞാ​ൻ പോ​യ​തി​നു ശേ​ഷം അ​ത് ച​വ​റ്റു​കൊ​ട്ട​യി​ൽ വ​ലി​ച്ചെ​റി​ഞ്ഞു. മു​ഖ്യ​മ​ന്ത്രി അ​നു​വ​ദി​ച്ചാ​ൽ ആ ​ഉ​ത്ത​ര​വാ​യി​രി​ക്കും ആ​ദ്യം തി​രി​ച്ചു​വ​രാ​ൻ പോ​കു​ന്ന​ത്. അ​തി​ലൂ​ടെ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് അ​ത്ഭു​ത​ക​ര​മാ​യ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം ഒ​രു​ക്കും' - ഗ​ണേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ൽ ഗ​താ​ഗ​ത മ​ന്ത്രി​യാ​യി ഗ​ണേ​ഷ് കു​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. ഇ​തി​ന് പി​ന്നാ​ലെ കെ​എ​സ്ആ​ര്‍ടി​സി​യെ ലാ​ഭ​ത്തി​ലാ​ക്കാ​നാ​യി​ല്ലെ​ങ്കി​ലും ഇ​പ്പോ​ഴു​ള്ള അ​പ​ക​ടാ​വ​സ്ഥ​യി​ല്‍നി​ന്ന് ക​ര​ക​യ​റ്റാ​നു​ള്ള പ​ര​മാ​വ​ധി ശ്ര​മം ഉ​ണ്ടാ​കു​മെ​ന്ന് ഗ​ണേ​ഷ് പ​റ​ഞ്ഞി​രു​ന്നു. അ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്രൊ​പ്പോ​സ​ൽ ന​ൽ​കി​യ​ത്.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു