file image
കൊട്ടാരക്കര: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്ക് പിന്തുണയുമായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഒരു കുടുംബത്തിലെ 4 പേർ രാജി വച്ചാൽ എൻഎസ്എസിന് ഒന്നും സംഭവിക്കില്ലെന്നും എൻഎസ്എസിനെ നശിപ്പിക്കാനുള്ള പദ്ധതികൾ ഉണ്ടാവുന്നത് പത്തനംതിട്ട ജില്ലയിൽ നിന്നാണെന്നും അദ്ദേഹം പ്രതികരിച്ചു.
കാശുണ്ടെങ്കിൽ ഏത് അലവലാതിക്കും ഫ്ലെക്സ് അടിച്ചിറക്കി എന്ത് തോന്നിവാസവും എഴുതാമെന്നും അദ്ദേഹം പരിഹസിച്ചു. സുകുമാരൻ നായർ സർക്കാരിനെ പിന്തുണക്കുക മാത്രമല്ല വിമർശിക്കുകയും ചെയ്തിട്ടുണ്ട്. സുകുമാരൻ നായരുടെ നിലപാടുകളിൽ രാഷ്ട്രീയമില്ല. സർക്കാരും എൻഎസ്എസും സംസാരിക്കുന്നതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.
സുകുമാരൻ നായരുടെ കൈകളിൽ കറ പുരണ്ടിട്ടില്ല, അദ്ദേഹം അഴിമതിക്കാരനല്ല. മന്നത്ത് പത്മനാഭന്‍ നയിച്ച പാതിയിലൂടെയാണ് സുകുമാരൻ നായരും നടക്കുന്നത്. സെക്രട്ടറിയുടെ പിന്നിൽ പാറപോലെ ഉറച്ചു നിൽക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു.