കെ.ബി. ഗണേഷ് കുമാർ

 
Kerala

ഇത് വിടവാങ്ങൽ പ്രസംഗം; ഇനി മാധ്യമങ്ങളോടു മിണ്ടില്ലെന്ന് ഗണേഷ് കുമാർ

ചിലർ തന്‍റെ ചോര കുടിക്കാൻ കാത്തിരിക്കുകയാണെന്ന് ഗണേഷ്

Jisha P.O.

തിരുവനന്തപുരം: മന്ത്രിസ്ഥാനം രാജിവയ്ക്കാൻ ഉദ്ദേശ്യമില്ലെന്നും, ചിലർ തന്‍റെ ചോര കുടിക്കാൻ കാത്തിരിക്കുകയാണെന്നും ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. തിരുവനന്തപുരത്ത് കെഎസ്ആർടിസിയുടെ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിനെ മന്ത്രിയെന്ന നിലയിലുള്ള തന്‍റെ വിടവാങ്ങൽ പ്രസംഗമായി കണക്കാക്കാമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞാൽ മന്ത്രിക്ക് വിലയില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ സംസ്ഥാനത്ത് സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്ര അനുവദിക്കുമെന്ന് പ്രഖ്യാപിച്ചത് കെഎസ്ആർടിസിയെ നശിപ്പിക്കാനാണെന്ന് ഗണേഷ്. കെഎസ്ആർടിസിക്ക് സ്ഥിരം സിഎംഡിയായി പ്രമോദ് ശങ്കറെ നിയമിച്ചതായും അദ്ദേഹം അറിയിച്ചു.

തന്‍റെ മന്ത്രിസ്ഥാനം വിട്ടുപോയാലും കെഎസ്ആർടിസിയെ മുന്നോട്ട് കൊണ്ടുപോകണമെന്നും ജീവനക്കാരോട് ഗണേഷ് കുമാർ പറഞ്ഞു, ജീവനക്കാരുടെ ഡിഎയുടെ കാര്യം മുഖ്യമന്ത്രിമായും ധനകാര്യമന്ത്രിയുമായും സംസാരിച്ചതായിം മന്ത്രി കൂട്ടിച്ചേർത്തു.

കെഎസ്ആർടിസിയ്ക്ക് സ്ഥിരം സിഎംഡിയായി പ്രമോദ് ശങ്കറെ നിയമിച്ചതായും ഗണേഷ് കുമാർ അറിയിച്ചു. തന്‍റെ മന്ത്രിസ്ഥാനം വിട്ടുപോയാലും കെഎസ്ആർടിസിയെ മുന്നോട്ട് കൊണ്ടുപോകണമെന്നും ജീവനക്കാരോട് ഗണേഷ് കുമാർ പറഞ്ഞു, ജീവനക്കാരുടെ ഡിഎയുടെ കാര്യം മുഖ്യമന്ത്രിമായും ധനകാര്യമന്ത്രിയുമായും സംസാരിച്ചതായിം മന്ത്രി കൂട്ടിച്ചേർത്തു.

ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോ? ശബരിമല യുവതീപ്രവേശനത്തിൽ ചോദ്യവുമായി സുപ്രീം കോടതി

വൈദ്യുതി നിയന്ത്രണമെന്ന ഇരുട്ടടി പിണറായി ഭരണത്തിന്‍റെ ബാക്കിപത്രം: കെസി വേണുഗോപാൽ എംപി

പെരിയാർവാലി കനാൽ അപകടം: ചികിത്സയിലായിരുന്ന വിദ്യാർഥിയും മരിച്ചു

ട്രാൻസ്ഫോർമർ അഴിമതി കേസിൽ സെന്തിൽ ബാലാജിക്ക് തിരിച്ചടി; അന്വേഷണം സിബിഐക്ക് വിട്ടു

ഇറാനിയൻ കപ്പലിൽ കുടുങ്ങിയ ആലപ്പുഴ സ്വദേശി ജെറിൻ ജോർജ് നാട്ടിലേക്ക്; കുടുംബാംഗങ്ങളുമായി സംസാരിച്ച് കെ.സി. വേണുഗോപാൽ